ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന.
ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ’ എന്നും എഴുതിയിട്ടുണ്ട്. കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി.
നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത തുടങ്ങിയ സംഭവങ്ങൾക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നു ഇവരുടെ പ്രസ്താവനയിൽ പറയുന്നത്. ‘കാവി ഭീകരതയുടെ കോട്ടയായ’ കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സ്ഫോടനം നടന്നു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.