പിയു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മിഡ്‌ടേം പരീക്ഷയിൽ മികച്ച മാർക്ക് നേടാത്തതിൽ മനംനൊന്ത് മാതാപിതാക്കളുടെ പ്രതികരണത്തെ ഭയന്ന് ഐ പിയു വിദ്യാർത്ഥിനി തിങ്കളാഴ്ച തുംകുരു ജില്ലയിലെ കൊരട്ടഗെരെയിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കൊരട്ടഗെരെയിലെ ഒരു സ്വകാര്യ കോളേജിൽ ഐ പിയു കൊമേഴ്‌സ് പഠിക്കുകയായിരുന്ന മധ്യവെങ്കടപുര വില്ലേജിലെ സിദ്ധലിംഗേശ്വരയുടെ മകൾ ഗുണശ്രീ (16) ആണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടി തിങ്കളാഴ്ച കോളേജിൽ പോയിരുന്നുവെങ്കിലും അവിടെനിന്നും ലഭിച്ച തന്റെ മോശം മിഡ്-ടേം പരീക്ഷാ ഫലങ്ങളിൽ പെൺകുട്ടി അസ്വസ്ഥയായിരുന്നു, മാതാപിതാക്കളുടെ പ്രതികരണം ഭയന്ന് പെൺകുട്ടി അവരെ മാർക്ക് കാർഡ് കാണിച്ചില്ല.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

താൻ വീട്ടിലേക്ക് മടങ്ങില്ലെന്നും പകരം മുത്തശ്ശിയുടെ വസതിയിലേക്ക് പോകുമെന്നുമാണ് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരം ഗുണശ്രീ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ ഗുണശ്രീ അമ്മൂമ്മയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തി.

അവർ ഗുണശ്രീയുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാൻ തുടങ്ങി, തുടർന്നും വിവരം ഒന്നും ലഭിക്കാതെ വന്നതോടെ ടാങ്കുകളിലും കുളങ്ങളിലും ജലാശയങ്ങളിലും തിരയാൻ തുടങ്ങി. ജമ്പനഹള്ളി ടാങ്കിന് സമീപത്തെ കിണർ ശ്രദ്ധയിൽപ്പെട്ട ഇവർ ഗുണശ്രീയുടെ ബാഗും ആത്മഹത്യാ കുറിപ്പും അവിടെനിന്നും കണ്ടെടുത്തു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

അപ്പ’യെയും ‘അമ്മയെയും’ അഭിസംബോധന ചെയ്ത കുറിപ്പിൽ ഗുണശ്രീ, താൻ മിഡ് ടേം പരീക്ഷയിൽ മോശം മാർക്ക് നേടിയെന്നും മാർക്ക് കാർഡ് കാണിക്കാൻ ഭയപ്പെട്ടുവെന്നും എഴുതിയിരുന്നു. പഠിച്ചിരുന്നെങ്കിലും വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും ഗുണശ്രീ കത്തിൽ കുറിച്ച്. തന്റെ ജീവിതം അവസാനിപ്പിച്ചതിന് മാതാപിതാക്കളോട് ക്ഷമിക്കണമെന്ന് ഗുണശ്രീ കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts