കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ : തിരുവല്ലിക്കേണിയിലെ ലോഡ്‌ജിൽ കമിതാക്കൾ  മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രസൻജിത് ഘോഷ്, അർപ്പിത പാൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറി വൃത്തിയാക്കാനായി ലോഡിജിലെ ശുചീകരണ തൊഴിലാളിയായ ശിവ എത്തിയപ്പോഴാണ് അടഞ്ഞ് കിടക്കുന്ന മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഇയാൾ വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് തിരുവല്ലിക്കോണി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ലോഡ്ജ് നടത്തിപ്പുകാർ പറഞ്ഞു.

അർപ്പിത രണ്ട് ദിവസം മുമ്പ് മരിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അർപ്പിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ഓമന്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts