ബെംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി പരിപാടി സംഘടിപ്പിക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തിനിടയിൽ, സർക്കാർ ഉടൻ ആഹ്വാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. റവന്യൂ മന്ത്രി ആർ.അശോകൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി ചൂണ്ടിക്കാട്ടി വിവിധ ഗ്രൂപ്പുകൾ സമർപ്പിച്ച അപേക്ഷകൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു . “പ്രക്രിയ പൂർത്തിയായാലുടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സംസ്ഥാന ഘടകത്തിന്റെ തലവനായി മൂന്ന് വർഷം പൂർത്തിയാക്കിയ സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നതായി…
Read MoreMonth: August 2022
നമ്മ മെട്രോ മൂന്നാംഘട്ടം: ജെപി നഗർ– കെംപാപുര, ഹൊസഹള്ളി– കഡംബഗരെ ആദ്യ 2 ഇടനാഴികൾ ഒരുങ്ങുന്നു
ബെംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ആദ്യ 2 ഇടനാഴികൾ ഒരുക്കുന്നതിനായുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബിഎംആർസി സർക്കാരിനു സമർപ്പിച്ചു. ജെപി നഗർ– ഹെബ്ബാൾ കെംപാപുര, ഹൊസഹള്ളി– കഡംബഗരെ പാതകളുടെ ഡിപിആറാണ് പൂർത്തിയായത്. 13,000 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. 44.65 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണം 2028ൽ പൂർത്തീകരിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്
Read Moreമൈഷുഗർ ഫാക്ടറിയ്ക്ക് ഇനി മുന്നിലുള്ളത് മധുരകാലം; ഓഗസ്റ്റ് 31 മുതൽ പഞ്ചസാര ഫാക്ടറി പുനരാരംഭിക്കും
ബെംഗളൂരു: കഴിഞ്ഞ നാല് വർഷമായി പഞ്ചസാര ഉൽപ്പാദനം നിർത്തിവച്ചിരുന്ന മൈഷുഗർ പഞ്ചസാര ഫാക്ടറി ഓഗസ്റ്റ് 31 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ കരിമ്പ് ക്രഷിംഗ് പുനരാരംഭിക്കുമെന്ന് പഞ്ചസാര മന്ത്രി ശങ്കർ പാട്ടീൽ മുനേനക്കൊപ്പ അറിയിച്ചു. നവീകരിച്ച മൈഷുഗർ ഫാക്ടറിയുടെ വിവിധ യൂണിറ്റുകൾ അദ്ദേഹം ഞായറാഴ്ച പരിശോധിച്ചു, സെപ്തംബർ 10 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൽപ്പാദനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടത്തിൽ ഫാക്ടറിയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികൾ വിപുലീകരിച്ചു കൂടാതെ സർക്കാർ സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുകയും കവർച്ച തടയുന്നതിലൂടെ ഫാക്ടറികൾക്ക് നഷ്ടം വരാതിരിക്കാൻ അവരുടെ…
Read Moreവിഗ്രഹ നിമജ്ജനത്തിനിടെ 4 യുവാക്കള്‍ യമുനയില്‍ മുങ്ങിമരിച്ചു
ഡൽഹി: യമുനാ നദിയില്‍ കൃഷ്ണ വിഗ്രഹം നിമജ്ജനം ചെയ്തുള്ള പൂജയ്ക്കിടെ നാല് യുവാക്കള്‍ മുങ്ങിമരിച്ചു.നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലുള്ള യുവാക്കളാണ് മരിച്ചത്. ഇന്നലെ ഡിഎന്‍ഡി ഫ്ളൈയോവര്‍ മേഖലയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. നിമജ്ജനത്തിന് ശേഷം വിഗ്രഹം നദിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് നദിയിലിറങ്ങിയ അഞ്ച് യുവാക്കളില്‍ നാല് പേര് മുങ്ങിത്താഴുകയായിരുന്നു. നാല് മൃതദേഹങ്ങളും കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു.
Read Moreശബരിമലയില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച; അറ്റകുറ്റപണികള്‍ ഇന്നാരംഭിക്കും
ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണിക്ക് സ്വര്‍ണമോ ചെമ്ബ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി എട്ട് അംഗസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നത്. ഇക്കഴിഞ്ഞ…
Read Moreഅതിജീവിത നല്‍കിയ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയ പശ്ചാത്തലത്തിലാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി…
Read Moreകോടിയേരി ബാലകൃഷ്ണൻ വിദഗ്‌ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. ഉച്ചകഴിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഞായറാഴ്ച ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാർട്ടിയുടെ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് പോകുന്നത്. നേരത്തെ തന്നെ അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു. കോടിയേരിക്ക് പകരം സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ…
Read More‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു’; ജാനകി സൂധീർ
ജാനകി സൂധീറിന്റെ പുതിയ ചിത്രം അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് . സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് സിനിമ ഇതിനോടകം തന്നെ കാരണമായി.ഇപ്പോഴിതാ താന്‍ ഈ സിനിമയിലെ കഥാപാത്രത്തിനായി നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞരിക്കുകയാണ് . ‘ചില കാര്യങ്ങള്‍ ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ നേരിടേണ്ടി വന്നു. പിന്നെ അത്ര ഇന്റിമസി ചിത്രത്തില്‍ വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു ‘ ജാനകി പറയുന്നു. ‘സ്ത്രീകളെ…
Read Moreബൈക്ക് കാറിൻ്റെ പിന്നിലിടിച്ചു;പുറകിലിരുന്ന് സഞ്ചരിച്ച മലയാളി യുവാവ് തെറിച്ച് വീണ് മരിച്ചു.
ബെംഗളൂരു : ഇന്നലെ പുലർച്ചെ 2 മണിയോടെ എച്ച്.എസ്.ആർ.ലേയൗട്ടിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് മാങ്കാവിൽ അദ്വൈതിൽ പ്രകാശൻ്റെ മകൻ അക്ഷയ് (25) ആണ് മരിച്ചത്. കോൾ സെൻ്റർ ജീവനക്കാരനായ അക്ഷയ് സുഹുത്തായ ഹമീസ് ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൻ്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഒരു ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിൽ മുന്നിൽ പോകുന്ന കാറിൻ്റെ പിൻഭാഗത്ത് ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു. തെറിച്ച് വീണ അക്ഷയ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്ഷയിൻ്റെ സംസ്കാരം ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ വൈദ്യുതി…
Read Moreഎൻ ഡി പി എസ് നിയമപ്രകാരം ഭാംഗ് നിരോധിക്കപ്പെട്ടിട്ടില്ല: കർണാടക ഹൈക്കോടതി
ബെംഗളൂരു: നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ‘ഭാംഗ്’ നിരോധിത മരുന്നോ പാനീയമോ ആയി പ്രഖ്യാപിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വിധിക്കുകയും 29 കിലോഗ്രാം ഭാംഗ് കൈവശം വച്ചതിന് നഗരത്തിൽ അറസ്റ്റിലായ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ബീഹാർ സ്വദേശിയായ റോഷൻ കുമാർ മിശ്രയയ്ക്കാണ് ജാമ്യം അനുവദിച്ചത്. റോഷനെ ജൂൺ ഒന്നിന് ബേഗൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 400 ഗ്രാം കഞ്ചാവും ഭാംഗും കണ്ടെടുത്തത്. മിശ്രയുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്ന് റോഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു, തുടർന്ന് ജസ്റ്റിസ് കെ…
Read More