‘എൽദോസ് പോൾ നാട്ടിലെത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല’

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ എൽദോസ് പോളിന്‍റെ വീട്ടിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എൽദോസ് എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും താരത്തിൻ്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എൽദോസ് ഉൾപ്പെടെയുള്ള കളിക്കാർക്ക് സർക്കാർ ഇതുവരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന എൽദോസിനെപ്പോലുള്ള ചെറുപ്പക്കാരെ അഭിനന്ദിക്കാനോ നേരിൽ കാണാനോ അവർക്ക് കഴിയുന്നില്ലെങ്കിൽ, അവർ…

Read More

ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂരിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ വയറുവേദനയും ചർദ്ദിയും ഉണ്ടായതിനെ തുടർന്ന് 1 മുതൽ 7 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണം ആണ് കുട്ടികൾക്ക് നൽകിയതെന്നാണ് ചികിത്സയിൽ ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.

Read More

ഉപയോക്ത സൗഹൃദ അപ്‌ഡേഷനുകള്‍ ഒരുക്കി വാട്‌സ്ആപ്പ്

സാമൂഹികമാധ്യമമായ വാട്‌സ്ആപ്പ് വീണ്ടും ഉപയോക്ത സൗഹൃദ അപ്‌ഡേഷനുമായി രംഗത്ത്. ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള സൗകര്യം ഉടനടി ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ആഴ്ച്ചകള്‍ക്കകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ മി’ എന്ന ഇനത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ മാത്രമാണ് വീണ്ടെടുക്കാന്‍ കഴിയുക. ഡിലീറ്റ് ചെയ്താല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന ‘അണ്‍ഡു’ തിരഞ്ഞെടുക്കുന്നതിലൂടെ സന്ദേശം വീണ്ടും തിരികെ ലഭിക്കും. ഇതിനായി ഏതാനും സെക്കന്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം, ‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. കൂടാതെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി…

Read More

ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ‘പ്രായം’ കൂടുന്നു; പകുതിയിലധികം മധ്യവയസ്‌കർ

ന്യൂ ഡൽഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ സേനക്ക് പ്രായം കൂട്ടുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം തൊഴിലാളികളും മധ്യവയസ്ക വിഭാഗത്തിലാണ് പെടുന്നത്. ഇവരുടെ ഡാറ്റ അനുസരിച്ച്, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും കുറയുകയാണ്. 2016-17ൽ ഇന്ത്യയിലെ 42 ശതമാനം തൊഴിലാളികളും അവരുടെ നാൽപതുകളിലും അമ്പതുകളിലും ആയിരുന്നു. 2019-20 ആയപ്പോഴേക്കും ഇത് 51 ശതമാനമായി ഉയർന്നു. 2021-22 ആയപ്പോഴേക്കും ഇത് 57 ശതമാനമായി ഉയർന്നു. കൂടാതെ, 2016-17 ലെ ഇന്ത്യയിലെ തൊഴിൽ…

Read More

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത 4 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കൽപറ്റ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നശിപ്പിച്ച സംഭവത്തിൽ ഓഫീസ് അസിസ്റ്റന്‍റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞും രണ്ട് പേർ വ്യാഴാഴ്ച രാവിലെയുമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ആരും ഹാജരായില്ല. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂൺ 24ന് ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർന്നിരുന്നു. എന്നാൽ ഇത്…

Read More

പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹർജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ, കണ്ണൂർ സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. അഭിമുഖത്തിൽ പ്രിയാ വർഗീസിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചപ്പോൾ ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് പരിഗണിച്ച ആറുപേരിൽ ഗവേഷണ സ്കോറിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പ്രിയ വർഗീസായിരുന്നു. 651 മാർക്കോടെ ഗവേഷണ സ്കോറിൽ ഒന്നാമതെത്തിയ…

Read More

സിപിഐ സമ്മേളനം; കെ.എൻ ബാലഗോപാലിനും പിണറായി ബ്രാൻഡിനുമെതിരെ വിമർശനം

കൊല്ലം : സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലിനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ വിമർശിച്ചു. കൊല്ലത്തും പിണറായി ബ്രാൻഡിനെതിരെ വിമർശനം ഉയർന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ചില പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. ജിഎസ്ടി കൗൺസിലിൽ പോയി നിശ്ശബ്ദത പാലിച്ച് എല്ലാം അംഗീകരിച്ചു. പിന്നീട് കേരളത്തിൽ വന്ന് തീരുമാനങ്ങൾ എതിർത്തുവെന്ന് മാറ്റിപ്പറയുകയാണെന്നായിരുന്നു വിമർശനം. ഇടത് സർക്കാരിനെ…

Read More

കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി കോടതി തള്ളി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ തന്റെ പേരിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരത്തും പാലക്കാടും സ്വപ്നയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർ…

Read More

കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തും, ആത്മവിശ്വാസത്തോടെ ഡി. കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ വിള്ളലുകളുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച്‌ ഡി.കെ ശിവകുമാർ രംഗത്ത്. കർണാടക കോൺഗ്രസ്‌  ഒരു “ഐക്യ വീടാണ്” അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ “കൂട്ടായ നേതൃത്വത്തിന്” കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പിൽ കർണ്ണാടകയെ കോൺഗ്രസിനെ ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി. അടുത്ത ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More

‘ഫർസീൻ മജീദ് ചെറിയ ക്രിമിനൽ; കാപ്പ ചുമത്തുന്നത് തീരുമാനിക്കുന്നത് പൊലീസ്’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് നിസ്സാര ക്രിമിനലാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസാണെന്നും ക്രിമിനലുകളെ മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കമ്മീഷണർ കളക്ടർക്ക് നൽകിയ ശുപാർശയുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദേശം. ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും കണക്കിലെടുത്ത്…

Read More
Click Here to Follow Us