ബെംഗളൂരു: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് പ്രത്യേകിച്ച് ബെംഗളൂരുവിനടുത്തുള്ള രാമനഗര ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയിൽ രാമനഗരയിൽ പുതുതായി നിർമ്മിച്ച ബെംഗളൂരു-മൈസൂർ ഹൈവേയുടെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി, ശക്തമായ ഒഴുക്കിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ പങ്കുവെച്ചു. സാഹചര്യം കണക്കിലെടുത്ത്, ബെംഗളൂരു-മൈസൂർ ഹൈവേ ഒഴിവാക്കാനും പകരം ബെംഗളൂരുവിൽ നിന്ന് കനകപുര അല്ലെങ്കിൽ കുനിഗൽ വഴി മൈസൂരുവിലെത്താനും രാമനഗര പോലീസ് പൗരന്മാർക്ക് നിർദ്ദേശം നൽകി.
ആഗസ്ത് 27 ശനിയാഴ്ച്ച നൽകിയ നിർദേശ പ്രകാരം, രാത്രിയിൽ പെയ്ത കനത്ത മഴയിൽ ജില്ലയിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും ഭിത്തികൾ തകർക്കുകയും ചെയ്തതായി പോലീസ് പറഞ്ഞിരുന്നു. ഇതോടെ ബെംഗളൂരു-മൈസൂർ റോഡിലേക്ക് വെള്ളം ഒഴുകി ദേശീയ പാതയിൽ അപകടകരമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തടാകത്തിന്റെ ഭിത്തികളിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും കനത്ത മഴയെത്തുടർന്ന് ഈ മേഖലയിലെ കനത്ത ഗതാഗതം നിലച്ചതിനാൽ സാധാരണ ബെംഗളൂരു-മൈസൂർ ഹൈവേയിൽ പോകരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിൽ പറയുന്നു.
ശനിയാഴ്ച രാവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാമനഗരയിൽ 132 മില്ലിമീറ്റർ മഴ ലഭിച്ചു. കൂടാതെ, ഓഗസ്റ്റ് 28 ഞായറാഴ്ച, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് തീരദേശ കർണാടക, വടക്കൻ ഉൾപ്രദേശങ്ങളിലെ അഞ്ച് ജില്ലകൾ – ധാർവാഡ്, ഗഡാഗ്, ഹവേരി, കലബുറഗി – കൂടാതെ തെക്കൻ കർണാടകത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് നൽകിയിട്ടുണ്ട്. ബെംഗളൂരു-മൈസൂർ ഹൈവേയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിൽ ശക്തമായ ഒഴുക്കോടെ റോഡിലൂടെ ഒഴുകുന്ന ചെളിയും കൂടാതെ വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കാറുകളുടെ ചില്ലുകൾ വരെ എത്തുന്നുത് ദൃശ്യങ്ങളിൽ നിന്നും കാണാമായിരുന്നു. മഴയ്ക്കിടയിൽ ചിലർ തങ്ങളുടെ കാറുകൾ ഉപേക്ഷിച്ചു, പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ വെള്ളപ്പൊക്കം ഒഴുകുന്നതും ദൃശ്യമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.