പൊള്ളാച്ചി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് ലോഡുമായി പുറപ്പെട്ട ലോറികളാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്.
കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ഇവര്‍ മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പൊള്ളാച്ചിയിലെ ക്വാറികളിൽ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കരിങ്കല്ലുകള്‍ എത്തുന്നത്. എന്നാൽ അനുവദനീയമായതിലും കൂടുതൽ കല്ലുകൾ ക്വാറികളിൽ നിന്ന് കടത്തുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ ലോറികൾ തടഞ്ഞ് പ്രശ്നമുണ്ടാക്കിയത്.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...