മോൻസൺ മാവുങ്കൽ കേസ് ; ഐജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കാൻ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പങ്ക് അന്വേഷിക്കുകയാണ്. മോൻസൺ മാവുങ്കലിന്‍റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയാണെന്ന് ക്രൈംബ്രാഞ്ച് ന്യായീകരിച്ചു.

മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പ് കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണത്തിൽ ഐജി ജി.ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, സി.ഐ എ.അനന്തലാൽ, എസ്.ഐ എ.ബി. വിബിൻ, മുൻ സിഐ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനും കുടുംബത്തിനും മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, തട്ടിപ്പുകേസിൽ പ്രതി ചേർക്കാനുളള തെളിവുകളൊന്നും ലഭിച്ചില്ല. അനന്തലാലും വിപിനും മോൻസൺ മാവുങ്കലിൽ നിന്ന് പണം കടം വാങ്ങുകയായിരുന്നു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിച്ചുവരികയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പട്രോളിംഗിന്‍റെ ഭാഗമായി പോയിന്‍റ് ബുക്ക് വീടിന് മുന്നിൽ വച്ചത്. പ്രത്യേക പോലീസ് സംരക്ഷണം നൽകിയിട്ടില്ല. പന്തളം പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ ഐ.ജി ജി. ലക്ഷ്മൺ ഇടപെടാൻ ശ്രമിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ ശ്രമങ്ങൾ വിജയിച്ചില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts