വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടിയ സൂര്യകുമാർ എയ്ഡൻ മർക്രം, മുഹമ്മദ് റിസ്വാൻ എന്നിവരെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസ് എടുത്തു.
ഇതോടെ 816 റേറ്റിംഗ് പോയിന്റുമായി സൂര്യകുമാർ രണ്ടാം സ്ഥാനത്തെത്തി. ബാബർ അസമിനേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാർ. ടി20 ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം കൂടിയാണ് സൂര്യകുമാർ.
Related posts
-
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ... -
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്...