രണ്ടായിരത്തിലധികം എതിർപ്പുകൾ അവഗണിച്ച് അന്തിമ ഡീലിമിറ്റേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ബിബിഎംപി

ബെംഗളൂരു: നഗരവികസന വകുപ്പ് പ്രസിദ്ധീകരിച്ച കരട് ബെംഗളൂരു ഡീലിമിറ്റേഷൻ റിപ്പോർട്ടിനെതിരെ ഉയർന്ന 3,833 എതിർപ്പുകളിൽ 2,000 ത്തോളം എണ്ണം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പരിഗണിച്ചിട്ടില്ല.

തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടാത്തതിൽ നിരാശരായ പൗരന്മാരെ ഈ നീക്കം ചൊടിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി അവർ ആരോപിക്കുന്നു.

  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!

ഉദാഹരണത്തിന്, ഡീലിമിറ്റേഷൻ 5,000-ത്തോളം വീടുകളുള്ള ബിഡിഎ ലേഔട്ടായ കസ്തൂരിനഗറിനെ രണ്ടായി വിഭജിച്ചു. പകുതി സി വി രാമൻ നഗറിന്റേതാണെങ്കിൽ മറ്റേ പകുതി ലാൽ ബഹദൂർ നഗറിന്റേതാണ്. ഇതിനെതിരെ പൗരന്മാർ എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും അന്തിമ റിപ്പോർട്ട് അവരുടെ അപേക്ഷ പരിഗണിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us