ബെംഗളൂരു: ബൊമ്മനഹള്ളിയിൽ നടന്ന ‘മുഖ്യ ആയുക്താര നാടേ വളയട കടേ’ (ചീഫ് കമ്മീഷണറുടെ സോണിലേക്കുള്ള നടത്തം) പരിപാടിയിൽ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് പൗരപ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളാലും നിറഞ്ഞു. ഡസൻ കണക്കിന് റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ജനങ്ങളുമാണ് പരിപാടിയിൽ നിവേദനങ്ങൾ സമർപ്പിച്ചത്.
വീടുകളിൽ വെള്ളം കയറുക, ചെളി അടിഞ്ഞുകൂടിയതിനാൽ ഓടകൾ കവിഞ്ഞൊഴുകുക, അനധികൃത നിർമാണം തുടങ്ങി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഗിരിനാഥ് പറഞ്ഞു. ചെളി ഉടൻ നീക്കം ചെയ്യുകയും കെട്ടിട ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുമെന്നുംസെക്ടർ 6, 7 എന്നിവിടങ്ങളിലെ നടപ്പാത കൈയേറ്റം, കുഴികൾ, ഡ്രെയിനേജ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും, അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.