ചെന്നൈ : സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില് തെറ്റില്ലെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ പ്രസംഗത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്ത് .ചെന്നൈയില്‍ നടന്ന പൊതുചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്ന് ഡി.എം.കെ നേതാവ് ടി.ആര്. ബാലു അഭിപ്രായപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നതായും ബാലു കൂട്ടിചേർത്തു.
ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് എത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.