ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായങ്ങൾ, സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗതം തുടങ്ങി എല്ലാ അടച്ചിട്ട ഇടങ്ങളിലും കർണാടക സർക്കാർ മാസ്ക് നിർബന്ധമാക്കി. വർദ്ധിച്ചുവരുന്ന കോവിഡ് -19 അണുബാധകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന കമ്മീഷണറേറ്റ് വെള്ളിയാഴ്ച ഒരു നിർദ്ദേശത്തിൽ അറിയിച്ചു. ഇതിനായി ബെംഗളൂരു നഗരത്തിൽ നിർബന്ധിത മാസ്‌ക് നിയമം നടപ്പാക്കാൻ ആരോഗ്യവകുപ്പിനെ പോലീസ് ഉദ്യോഗസ്ഥരും ബിബിഎംപി മാർഷലുകളും സഹായിക്കും.
രാജ്യത്തുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ILI , SARI, ലക്ഷണളങ്ങളുള്ളവരെ മുൻഗണനാക്രമത്തിൽ കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഫലം വരുന്നതുവരെ വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
കർണാടകയിൽ, പുതിയ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച 500 കടന്നു (525). നഗരത്തിൽ 494 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ കോവിഡ് -19 എണ്ണത്തിൽ വ്യാഴാഴ്ച 11% ഉം നഗരത്തിന്റെ 7% ഉം വർദ്ധിച്ചു. വ്യാഴാഴ്ച വരെ ദിവസവും ഒന്നോ രണ്ടോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് ജില്ലകളിലും കോവിഡ് -19 രോഗികളുടെ എണ്ണം വർദ്ധിച്ചട്ടുണ്ട്. വെള്ളിയാഴ്ച മൈസൂരിൽ എട്ട്, ദക്ഷിണ കന്നഡയിൽ ഏഴ്, ബല്ലാരിയിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.