ഹനുമാന്റെ ജന്മസ്ഥലം കർണാടകയിലോ മഹാരാഷ്ട്രയിലോ, തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ തമ്മിൽതല്ല് 

നാസിക് : ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരിഞ്ഞു.

ഹനുമാന്റെ ജന്മസ്ഥലം കര്‍ണ്ണാടകയിലെ കിഷ്‌കിന്ധയാണെന്നും മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള അഞ്ജ്‌നേരിയാണെന്നും ഇരുവിഭാഗം സന്യാസിമാര്‍ തമ്മില്‍ നേരത്തേ അഭിപ്രായ വ്യത്യാസമുണ്ട്. ഇതില്‍ തീരുമാനമുണ്ടാവാന്‍ ചേര്‍ന്ന യോഗത്തിൽ ആണ് സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരഞ്ഞത്.

കിഷ്‌കിന്ധയാണ് ഹനുമാന്റെ ജന്മസ്ഥലമെന്നാണ് ദണ്ഡസ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇതിനെ നാസിക്കില്‍ നിന്നുള്ള സന്യാസിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ വഴി തടയല്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജന്മസ്ഥലത്തിന്മേല്‍ വാദ പ്രതിവാദം നടത്തി തീരുമാനമുണ്ടാക്കാന്‍ ഷസ്ത്രാര്‍ഥ സഭ നാസിക്കില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഗോവിന്ദാനന്ദ സരസ്വതിയുടെ വാദങ്ങളെ എതിര്‍ക്കുന്ന വിഭാഗം ഹിന്ദു മിത്തുകളായ ബ്രഹ്മപുരാണം, നവനാദ ഭക്തിസാരം എന്നിവ ഉദ്ദരിച്ച്‌ നാസിക്കിനടുത്തുള്ള അഞ്ജ്‌നേരിയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് വാദിച്ചു. എന്നാല്‍, വാത്മീകി രാമായണത്തെ മുന്‍ നിര്‍ത്തിയായിരുന്നു ഗോവിന്ദാനന്ദ സരസ്വതിയുടെ വാദങ്ങള്‍.

ഇരുവിഭാഗങ്ങളും വാദങ്ങള്‍ നിരത്തിയെങ്കിലും യോഗത്തില്‍ ജന്മസ്ഥലത്തെക്കുറിച്ച്‌ തീരുമാനമാകാതെ വന്നതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. അഞ്ജ്‌നേരിയാണ് ജന്മസ്ഥലമെന്ന് വാദിക്കുന്നവരിലെ പ്രധാനിയായ മഹന്ത് സുധീര്‍ദാസ് മഹാരാജ് മൈക്ക് തട്ടിപ്പറിച്ച്‌ ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ ഭീഷണിയുയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ സംഘാര്‍ഷാന്തരീക്ഷം ഉണ്ടായെങ്കിലും പോലീസ് എത്തി സന്യാസിമാരെ ഇവിടെ നിന്നും മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts