ഹനുമാന്റെ ജന്മസ്ഥലം കർണാടകയിലോ മഹാരാഷ്ട്രയിലോ, തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ തമ്മിൽതല്ല് 

നാസിക് : ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരിഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം കര്‍ണ്ണാടകയിലെ കിഷ്‌കിന്ധയാണെന്നും മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള അഞ്ജ്‌നേരിയാണെന്നും ഇരുവിഭാഗം സന്യാസിമാര്‍ തമ്മില്‍ നേരത്തേ അഭിപ്രായ വ്യത്യാസമുണ്ട്. ഇതില്‍ തീരുമാനമുണ്ടാവാന്‍ ചേര്‍ന്ന യോഗത്തിൽ ആണ് സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരഞ്ഞത്. കിഷ്‌കിന്ധയാണ് ഹനുമാന്റെ ജന്മസ്ഥലമെന്നാണ് ദണ്ഡസ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇതിനെ നാസിക്കില്‍ നിന്നുള്ള സന്യാസിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ വഴി തടയല്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജന്മസ്ഥലത്തിന്മേല്‍ വാദ പ്രതിവാദം നടത്തി തീരുമാനമുണ്ടാക്കാന്‍…

Read More