തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില ഏകദേശം 1.81 കോടി രൂപയാണ് .ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രവരിയില്‍ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്‌ട്രേഷന്‍. കെഎല്‍ 01 സിയു 7610 എന്ന നമ്പരില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈഡ്രജനും, ഓക്‌സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല…
Read MoreMonth: April 2022
വരൻ കൃത്യസമയത്ത് എത്തിയില്ല, വധു മറ്റൊരാളെ വിവാഹം കഴിച്ചു
മദ്യപിച്ചെത്തിയ വരന്‍ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് വരന് പകരം തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. ഇവിടെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകീട്ട് നാലിന് വിവാഹ ചടങ്ങുകള്‍ക്ക് മംഗളപത്രം വച്ചു. എന്നാൽ വരന്‍ സമയത്ത് വേദിയിൽ എത്തിയില്ല. രാത്രി എട്ടുമണിയായിട്ടും വരന്‍ മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നു വെന്നാണ് സൂചന. വരനും സുഹൃത്തുക്കളും മദ്യപിച്ച് വൈകുന്നേരം നാല് മണിക്ക് പകരം രാത്രി…
Read Moreഭാഷാ വിവാദത്തിൽ പ്രതികരണവുമായി ഭരണ – പ്രതിപക്ഷം നേതാക്കൾ
ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാണോ അല്ലയോ എന്ന വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി കര്‍ണാടകയിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്‍റെയും അല്ലെന്നുള്ള കന്നട നടന്‍ കിച്ച സുദീപിന്‍റെയും വാദങ്ങളാണ് ചര്‍ച്ചയാവുന്നത്. അജയ് ദേവ്ഗണിന്‍റെ ട്വീറ്റിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ദേശീയ ഭാഷയായി ഉയര്‍ത്തിക്കാണിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് കര്‍ണാടകയിലെ പ്രതിഷേധം. കന്നട ചിത്രം ‘കെ.ജി.എഫ് രണ്ട് ‘ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം…
Read Moreവിദ്വേഷ പ്രസംഗം തടയാൻ പാനൽ രൂപീകരിക്കും: മുഖ്യമന്ത്രി
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങൾ തടയാൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനം ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിരുന്നാലും, രാജ്യത്തുടനീളം, പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്വേഷ പ്രസംഗങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും നടന്ന ധരം സൻസദിൽ സംപ്രേക്ഷണം ചെയ്ത വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള വിധിയിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് സഹിഷ്ണുത കാണിക്കരുതെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് സുപ്രീം…
Read Moreയുവാവ് മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു
ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഇന്നലെ മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു. ഹൊയ്ഗെ ബസാറിലെ രാഹുല്‍ എന്ന കക്കെ രാഹുല്‍ (25) ആണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയില്‍ യെമ്മെക്കര മൈതാനം പരിസരത്ത് ഇന്നലെ കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നൽകി. മൃതദേഹം മംഗളൂറു വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പാണ്ഡേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More‘അവതാർ 2’ റിലീസ് ഡേറ്റും ടൈറ്റിലും പ്രഖ്യാപിച്ചു
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ്…
Read Moreഅമേരിക്കയെ വിഴുങ്ങി കാട്ടുതീ
കനത്ത വനനാശമാണ് യുഎസില്‍ കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഒറിഗോണ്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ ഏക്കറുകണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. ഏക്കറുകണക്കിന് പുല്‍മേടുകളും ഇക്കൂട്ടത്തില്‍പെടും. കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാനായി വീടുകള്‍ക്കു സമീപമുള്ള വൃക്ഷങ്ങളും ആളുകള്‍ വെട്ടിത്തെളിക്കുന്നുണ്ട്. കാട്ടുതീ കനത്ത നാശം വിതച്ച അരിസോനയിലും ന്യൂമെക്‌സിക്കോയിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. എന്നാല്‍ വരും ദിനങ്ങളില്‍ കാട്ടുതീ ഇവിടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 580 ചതുരശ്രകിലോമീറ്ററോളം ഭൂമി ഇവിടെ കത്തിനശിച്ചു. ഡസന്‍ കണക്കിനു വീടുകളും തീ മൂലം നശിച്ചു. മണിക്കൂറില്‍ 50 മുതല്‍…
Read Moreബൈബിളിൽ പഠിപ്പിക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രം: ക്ലാരൻസ് സ്കൂൾ പ്രിൻസിപ്പൽ
ബെംഗളൂരു: വിദ്യാർത്ഥികളെ ബൈബിൾ പഠിക്കാൻ നിർബന്ധിച്ചുവെന്ന വിവാദങ്ങൾക്കിടെ, തങ്ങളുടെ മോറൽ സയൻസ് ക്ലാസുകളിൽ ബൈബിളിലെ കഥകളിൽ നിന്ന് ധാർമ്മിക മൂല്യങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്ന് ക്ലാരൻസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെറി ജോർജ് മാത്യൂസ്. രക്ഷിതാക്കൾക്ക് ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്, അതുകൊണ്ടുതന്നെ ഓറിയന്റേഷനുശേഷം അവർ അത് അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ സ്വമേധയാ ഒപ്പുവക്കാരൻ പതിവെന്നും, മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള വിദ്യാർത്ഥികളാരും ബൈബിൾ കൊണ്ടുവരാനോ മോറൽ സയൻസ് ക്ലാസുകളിൽ പങ്കെടുക്കാനോ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോറൽ സയൻസ് പരീക്ഷയിൽ ലഭിച്ച മാർക്ക് പ്രൊമോഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മെറിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും…
Read Moreഅടിസ്ഥാന സൗകര്യ, അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണം; ബിബിഎംപി
ബെംഗളൂരു: അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കാനും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താനും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗ് പൗരസമിതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. BWSSB (ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ്), BESCOM (ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) തുടങ്ങിയ മറ്റ് വകുപ്പുകളെ കുറ്റപ്പെടുത്തുന്നതിന് പകരം നഗരത്തിലെ എല്ലാ റോഡുകളും നടപ്പാതകളും കൃത്യമായി പരിപാലിക്കണമെന്ന് ബിബിഎംപി നടപ്പിലാക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വെർച്വൽ അവലോകന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൂടാതെ പൊട്ടിയ സ്ലാബ് കല്ലുകളും തെറ്റായി സ്ഥാപിച്ചിരിക്കുന്ന…
Read Moreപ്രേക്ഷകർ ഏറ്റെടുത്ത് ‘ജന ഗണ മന’
കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ജന ഗണ മന തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണിതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. പൃഥ്വിരാജിന്റെയും സുരാജിന്റെ പ്രകടനം ഒന്നിനൊന്ന് മികച്ച് നില്‍ക്കെന്നുമാണ് കമന്റുകള്‍. സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ്…
Read More