ബെംഗളൂരു: അക്ഷയ തൃതീയ ദിവസത്തിനു മുന്നോടിയായി ഹിന്ദുക്കള്‍ക്ക് പുതിയ നിര്‍ദേശവുമായി കര്‍ണാടകയിലെ ശ്രീരാമ സേന പ്രവർത്തകർ.
ആഘോഷ ദിനത്തില്‍ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങരുതെന്നാണ് പുതിയ നിർദേശം.
അക്ഷയതൃതീയ ഒരു ഹിന്ദു ആഘോഷമാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മെയ് മൂന്നിനാണ് അക്ഷയതൃതീയ.
എന്നാൽ മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളില്‍ നിന്ന് ഒരു സാധനവും വാങ്ങരുതെന്നാണ് ഹിന്ദു സംഘടനകള്‍ നിർദേശിച്ചിഇരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അക്ഷയ തൃതീയ ദിനത്തില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളില്‍ നിന്ന് മാത്രമേ ആളുകള്‍ സാധനങ്ങള്‍ വാങ്ങാവൂ എന്ന് ശ്രീരാമ സേനയുടെ സ്ഥാപകന്‍ പ്രമോദ് മുത്തലിക് ഇന്നലെ പറഞ്ഞു.
സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കര്‍ണാടക ജ്വല്ലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശരവണ അറിയിച്ചത്. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം വാങ്ങുന്നത് അവരുടെ വിവേചനാധികാരത്തിന് വിടണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ സ്വര്‍ണ്ണ വ്യാപാരികളില്‍ 30 ശതമാനവും മുസ്ലീങ്ങളാണ്. ബെംഗളൂരുവിലെ പ്രശസ്തമായ സ്വര്‍ണ്ണാഭരണ കടകളില്‍ 50 ശതമാനവും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലാണ്. വരാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഷോപ്പുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.