ബെംഗളൂരു: ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഹലാൽ മാംസത്തെക്കുറിച്ച് ഉയർന്നുവരുന്ന ഗുരുതരമായ എതിർപ്പുകൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ഉഗാദിയുടെ പിറ്റേന്ന് സംസ്ഥാനത്തെ പല സമുദായങ്ങളും മാംസാഹാരം കഴിക്കുന്ന ‘വർഷദോഷ’ത്തിന് മുന്നോടിയായി ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചൊവ്വാഴ്ച ഹലാൽ ഭക്ഷണത്തെ “സാമ്പത്തിക ജിഹാദ്” എന്ന് വിളിക്കുകയും ചെയ്തു.
സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ, “ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്തെ ക്രമസമാധാനത്തിനും സൗഹാർദ്ദപരമായ അന്തരീക്ഷത്തിനും തകരാർ ഉണ്ടാകാത്തതാണ് ഞങ്ങൾ കണ്ടതെന്നും ഭാവിയിൽ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ.” ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ വലതുപക്ഷ സംഘടനകളുടെ ഇടപെടലിന്റെ പ്രവണതയുണ്ടോ എന്ന ചോദ്യത്തിന്, “എന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ ചിറകുകൾ മാത്രമേയുള്ളൂ, വലതുപക്ഷമോ ഇടതുപക്ഷമോ ഇല്ലന്നും ഞങ്ങളുടെ കേന്ദ്ര ആശയം സമാധാനവും വികസനവും സാധാരണക്കാരന്റെ സുരക്ഷയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.