ബെംഗളൂരു: വിഷു ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേയ്ക്കുളള യാത്രക്കാരുടെ തിരക്ക് മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്വകാര്യബസ്സുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി.
ഏപ്രിൽ 12 13 തീയതികളിൽ ആണ് നിരക്ക് കൂടുതൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവസീസണിൽ ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കൂടി പിൻവലിച്ചതോടെ കൂടുതൽ ബസ്സുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ ചുവടെ
തിരുവനന്തപുരത്തേയ്ക്ക്
എസി സ്ലീപ്പർ 2900 മുതൽ 3000 രൂപ വരെയും സെമി സ്ലീപ്പർ 2600 മുതൽ 2700 രൂപ വരെയുമാണ് നിരക്ക്
എറണാകുളത്തേയ്ക്ക്
എസി സ്ലീപ്പർ 2600 മുതൽ 2700 രൂപയും
സെമി സ്ലീപ്പർ 2300 മുതൽ 2500 രൂപയും
നേൺ എസിയിൽ 1200 മുതൽ 1,900 രൂപ വരെയുമാണ് നിരക്ക്.
കോഴിക്കോടേയ്ക്ക്
എസി സ്ലീപ്പറിൽ 1000 മുതൽ 1300 രൂപ വരെയും
നോൺ എസി യിൽ 1000 രൂപയുമാണ് നിരക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.