പൂജ അവധി: കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് വിൽപ്പന തകൃതി; കഴുത്തറുത്തറപ്പൻ നിരക്കുമായി സ്വകാര്യ ബസുകൾ

ksrtc

ബെംഗളൂരു : കേരള, കർണാടക ആർ.ടി.സി. ബസുകളിൽ പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബുക്കിങ് തകൃതിയായി നടക്കുന്നു.

ഒക്ടോബർ 23-നാണ് മഹാനവമി അവധി. ഒക്ടോബർ 23- തിങ്കളാഴ്ചയാണ് മഹാനവമി അവധി അതുകൊണ്ടുതന്നെ മൂന്നുദിവസം അടുപ്പിച്ച് അവധികിട്ടുമെന്നതിനാൽ ഐ.ടി. മേഖലയിലെയുൾപ്പെടെ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്.

ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങാണ് ആർ.ടി.സി. ബസുകളിൽ ആരംഭിച്ചത്.

ഒക്ടോബർ 19 (വ്യാഴം), 20 (വെള്ളി), 21 (ശനി) ദിവസങ്ങളിലാണ് കൂടുതൽ ടിക്കറ്റ് വിറ്റുപോകുന്നത്. ഈ ദിവസങ്ങളിൽ മിക്ക ബസുകളിലും പകുതിയിലധികം ടിക്കറ്റുകൾ വിറ്റുതീർന്നിട്ടുണ്ട്. അതെസമയം ഇതിനോടകം തന്നെ ചിലബസുകളിൽ എല്ലാടിക്കറ്റും തീർന്നു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

കേരള, കർണാടക ആർ.ടി.സി ബസുകൾക്ക് പുറമെ കേരളത്തിലേക്കുള്ള സ്വകാര്യബസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.

അതേസമയം, സ്വകാര്യബസുകളിലെ അധികനിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. എറണാകുളത്തേക്ക് 3500 രൂപ വരെയാണ് ചിലബസുകളിൽ ടിക്കറ്റ് നിരക്ക്.

ഒക്ടോബർ 21-ന് കേരള ആർ.ടി.സി.യുടെ (സ്വിഫ്റ്റ് ഉൾപ്പെടെ) കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 35-ഓളം ബസുകളിലായി 1200 സീറ്റുകൾ ബാക്കിയുണ്ട്.

കർണാടക ആർ.ടി.സി.യുടെ ബസുകളിലും വേഗത്തിൽ ടിക്കറ്റുകൾവിറ്റഴിയുകയാണ്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

അവധിക്ക് ഇനി ഒരു മാസത്തോളം ബാക്കിയുള്ളതിനാൽ വരുംദിവസങ്ങളിൽ ടിക്കറ്റുകൾ ഉടൻ വിറ്റുതീരും.

യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും പ്രഖ്യാപിക്കും.

അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നിരുന്നു. അതിനാൽ പ്രത്യേകതീവണ്ടി വേണമെന്നാവശ്യമുന്നയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts