ബെംഗളൂരു : ആധ്യാത്മികമായ പ്രവർത്തനങ്ങൾക്ക് വേദിക് കൾചർ റിസർച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുർ അയ്യപ്പക്ഷേത്രത്തിൻ്റെ പ്രസിഡന്റ് ശ്രീ സി.വി.നായരെ ജി.ഡി.പി.എസ് ജില്ലാ കമ്മിറ്റി പ്രവർത്തകർ ആദരിച്ചു. സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ, രാജറെഡ്ഡി, ജി.ഡി.പി .എസ്.സെക്രട്ടറി തുളസി, പ്രസിഡന്റ് കെ.സി.ബിജു, മിനി മോഹൻ, ജയ്മോൻ, സത്യൻ, സന്ധ്യ, എന്നിവർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.ഡി.പി. എസിൻ്റെ ന്റെ പ്രത്യേക പുരസ്കാരം ജയ്മൻ, സത്യൻ എന്നിവർ ചേർന്ന് സി.വി.നായർക്ക് സമർപ്പിച്ചു. സംഘടനയുടെ ആദരവിന് സി.വി.നായർ നന്ദി അറിയിച്ചു.
Read MoreDay: 13 March 2022
വനിതാദിനാഘോഷം നടത്തി.
ബെംഗളൂരു : വനിതാദിനാഘോഷം നടത്തി കേരള സമാജം സിറ്റി സോൺ. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്.ആ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മളിൽ തന്നെ ആത്മവിശ്യാസം ഉണ്ടാകണം. അതിന് കുടുംബാംഗങ്ങളും സമൂഹവും സഹായിക്കണമെന്ന് പരിപാടിയിൽ അഡ്വ. സാറ അഭിപ്രായപെട്ടു. കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അഡ്വ. സാറ സുൽക്കണ്ടേ. വനിതാ വിഭാഗം ചെയർ പേഴ്സൺ മേഴ്സി ഇമ്മാനുവേൽ ആദ്യക്ഷത വഹിച്ചു.പങ്കെടുത്ത എല്ലാ വനിതകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൺവീനർ സനിജ ശ്രീജിത്ത്, സുധ വിനേഷ്, ബിജി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 164 റിപ്പോർട്ട് ചെയ്തു. 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.44% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 130 ആകെ ഡിസ്ചാര്‍ജ് : 3901093 ഇന്നത്തെ കേസുകള്‍ : 164 ആകെ ആക്റ്റീവ് കേസുകള്‍ : 2656 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40018 ആകെ പോസിറ്റീവ് കേസുകള്‍ : 3943108…
Read Moreകരഗ ഉത്സവം ഏപ്രിൽ 8 ന്
ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ കരഗ ഉത്സവം അടുത്ത മാസം 8 ന് കോടിയേറും. നീണ്ട ഒരാഴ്ചകാലത്തെ ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ 16 ന് ആയിരങ്ങൾ ഒത്തുകൂടുന്ന ഘോഷയാത്രയോടുകൂടി ഉത്സവം അവസാനിക്കും. കര്‍ണാടകയിലെ തിഗല വിഭാഗക്കാരുടെ പ്രധാന ആഘോഷമാണ് കരഗ ഉത്സവം. കഴിഞ്ഞ 2 വർഷക്കാലം കൊറോണ ഭീതിയിൽ ഉത്സവം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഉത്സവം ഗംഭീരമായി തന്നെ നടക്കുമെന്ന് ഉത്സവ നടത്തിപ്പ് സംഘടന അറിയിച്ചു. ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുക.
Read Moreലോക് അദാലത്തിൽ 3.67 ലക്ഷം കേസുകൾ തീർപ്പാക്കി കർണാടക
ബെംഗളൂരു : ശനിയാഴ്ച നടന്ന ലോക് അദാലത്തിൽ 3,67,575 കേസുകൾ തീർപ്പാക്കുകയും 910 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തതായി കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെഎസ്എൽഎസ്എ) എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് ബി വീരപ്പ പറഞ്ഞു. തീർപ്പാക്കിയ കേസുകളുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട്, കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെഎസ്എൽഎസ്എ) പുറത്തിറക്കിയ പത്രക്കുറിപ്പിൽ, തീർപ്പാക്കിയ മൊത്തം കേസുകളും 3,48,091 തീർപ്പാക്കാത്ത കേസുകളും 18,098 പ്രീ-ലിറ്റിഗേഷൻ കേസുകളും ഉൾപ്പെടുത്തിട്ടുണ്ട്. കർണാടക സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, റിയൽ എസ്റ്റേറ്റ് അപ്പലേറ്റ്…
Read Moreഗോരഗുണ്ടെപാളയ മേൽപ്പാലത്തിൽ രാത്രികാല വാഹനഗതാഗതം വീണ്ടും നിരോധിച്ചു
ബെംഗളൂരു : എല്ലാ ദിവസങ്ങളിലും അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെ ഗോരഗുണ്ടെപാളയ മേൽപ്പാലത്തിൽ വാഹനഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചു. ഉത്തരവ് പ്രകാരം, ആ കാലയളവിൽ വാഹനങ്ങൾ സർവീസ് റോഡുകൾ വഴി തിരിഞ്ഞു പോകേണ്ടി വരും. രാത്രികാലങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാലും ഫ്ളൈഓവറിന്റെ പ്രവേശന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉയരമുള്ള ബാരിക്കേഡുകൾ വാഹനങ്ങൾ ഇടിച്ചുകയറുന്നതിന്നാലും ഈ തീരുമാനം അനിവാര്യമെന്ന് വ്യക്തമാക്കി ശനിയാഴ്ചയാണ് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പുതിയ ഉത്തരവ് പുറത്തിറക്കി. രണ്ട് കേബിളുകളുടെ അറ്റകുറ്റപ്പണികൾ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-03-2022)
കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി
ബെംഗളൂരു: ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഉയർത്തി മാസങ്ങൾ പിന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കാരിക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ല. യാത്രക്കാർ ആവശ്യപ്പെട്ടാലും മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറാവാത്ത സ്ഥിതിയാണ്. ഒപ്പം അമിത ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബർ മാസം ആണ് മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തിയത്, പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപ എന്ന നിരക്കിൽ ആയിരുന്നു നിശ്ചയപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും പഴയ ഫെയർ മീറ്ററിൽ തന്നെയാണ് ഓട്ടോകൾ ഓടിക്കൊണ്ടിരിക്കുന്നത്. ഡ്രൈവർമാർക്ക് തോന്നിയ നിരക്കാണ് യാത്രക്കാരിൽ നിന്നും നിലവിൽ ഈടാക്കുന്നത്. വ്യാപക…
Read Moreകലബുറഗിയിൽ എട്ട് നെല്ല് സംഭരണ കേന്ദ്രങ്ങൾ തുറക്കും; രാജ്കുമാർ പാട്ടീൽ
ബെംഗളൂരു : കർഷകർക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തുടനീളം ഗ്രിഡ് ഘടിപ്പിച്ച സോളാർ പവർ പ്ലാന്റുകളും സോളാർ പമ്പ്സെറ്റ് പദ്ധതിയും കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സെഡം എംഎൽഎയും കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാനുമായ രാജ്കുമാർ പാട്ടീൽ തെൽക്കൂർ പറഞ്ഞു. കൂടാതെ, കലബുറഗി ജില്ലയിലുടനീളം എട്ട് നെല്ല് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു: സെഡം താലൂക്കിൽ നാല്, ചിറ്റാപൂർ, ജെവർഗി താലൂക്കുകളിൽ രണ്ട് വീതവും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേടം താലൂക്കിലെ ഖണ്ഡേരായൻ പള്ളി വില്ലേജിൽ ശനിയാഴ്ച ആരംഭിച്ച…
Read Moreവേനൽ ചൂടിൽ ഉരുകി കേരളം: താപനില 2-3 ഡിഗ്രി വരെ ഉയരും; ഐഎംഡി
കൊച്ചി : മാർച്ച് 13 ഞായറാഴ്ച കേരളത്തിലെ ചില ജില്ലകളിലെ കൂടിയ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മാർച്ച് 12, 13 തീയതികളിൽ സാധാരണയിലും കൂടുതൽ ചൂട് അനുഭവപ്പെടാം. 2022 മാർച്ച് 12, 13 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ കണ്ണൂർ ജില്ലകളിൽ കൂടിയ താപനില സാധാരണ നിലയേക്കാൾ രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ…
Read More