മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം നിക്ഷേപിക്കാൻ ബിബിഎംപിക്ക് അനുമതി

ബെംഗളൂരു : മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം നിക്ഷേപിക്കാൻ ബിബിഎംപിക്ക് മലിനീകരണ ബോർഡിന്റെ അനുമതി. രണ്ടുവർഷത്തെ അപേക്ഷയിൽ ഇരുന്ന ശേഷമാണ് മിട്ടഗനഹള്ളി ക്വാറി കുഴിയിൽ മാലിന്യം സംസ്കരിക്കാൻ ബിബിഎംപിക്ക് കെഎസ്പിസിബി അനുമതി നൽകിയത്.

മാലിന്യം തള്ളുന്നതിലെ നടപടിക്രമങ്ങൾ ലംഘിച്ചതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കർണാടക ഹൈക്കോടതി വിമർശിച്ച ദിസങ്ങൾക്ക് ശേഷമാണ് മലിനീകരണ ബോർഡിന്റെ അനുമതി.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) നിർദ്ദേശം പരിശോധിച്ച ശേഷം മിട്ടഗനഹള്ളി ക്വാറി പിറ്റിന്റെ സർവേ നമ്പർ 2-ൽ മാലിന്യ സംസ്കരണം, പുനരുപയോഗം, സംസ്കരണ സൗകര്യം എന്നിവ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ബിബിഎംപിയെ അധികാരപ്പെടുത്തുന്നു,” മാർച്ച് നാലിന് കെഎസ്പിസിബി മെമ്പർ സെക്രട്ടറി ശ്രീനിവാസുലു നൽകിയ കത്തിൽ പറയുന്നു.

2023 ജൂൺ വരെ സാധുതയുള്ള അംഗീകാരം, ക്വാറി പിറ്റ് ഉപയോഗിക്കുന്നതിന് ബോർഡിന്റെ അനുമതി തേടി 2020 മാർച്ചിൽ ബിബിഎംപി അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിൽ പ്രതിമാസം 18,000 മെട്രിക് ടൺ കപ്പാസിറ്റിക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts