ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ടോമി ആലുങ്ങൽ സ്വാഗതവും മൈസൂർ മേഖല കോഓർഡിനേറ്റർ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
നാൽപതു കുട്ടികൾ പങ്കെടുത്ത കർണാടക ചാപ്റ്റർ തല മത്സരത്തിൽ വിധികർത്താക്കളായിരുന്ന
ഇന്ദിര ബാലൻ, ഫാദർ ഷിന്റോ മംഗലത്ത്, നീതു കുറ്റിമാക്കൽ,രതി സുരേഷ്, രേഖ മേനോൻ, അർച്ചന സുനിൽ എന്നിവരെ ആദരിച്ചുകൊണ്ട് മലയാളം മിഷൻ അക്കാദമിക് കോഓർഡിനേറ്റർ സതീഷ് തോട്ടശേരി സംസാരിച്ചു.
കർണാടക ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്ത, എല്ലാ കുട്ടികളുടെയും കാവ്യാലാപനം കൊളാഷ് രൂപത്തിൽ ഹിത വേണുഗോപാലൻ അവതരിപ്പിച്ചു.
തുടർന്ന് എല്ലാ വിധികർത്താക്കളും കുട്ടികളുടെ കാവ്യാലാപനം വിലയിരുത്തുകയും വിധി നിർണ്ണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മത്സര വിജയികളുടെ പേര് വിവരം
സീനിയർ വിഭാഗം
===========
ഒന്നാം സമ്മാനം – നികിത .ആർ , രാജരാജേശ്വരി നഗർ മലയാളീ സമാജം, ബെംഗളൂരു വെസ്റ്റ് സോൺ
രണ്ടാം സമ്മാനം – അനഘ .എസ് – ഹരിശ്രീ മലയാളം പാഠശാല, മൈസൂർ സോൺ
ജൂനിയർ വിഭാഗം
===========
ഒന്നാം സമ്മാനം – ഭവ്യ ദാസ് – കൈരളി വെൽഫയർ അസോസിയേഷൻ, ടി സി പാളയ, ബെംഗളൂരു ഈസ്റ്റ് സോൺ
രണ്ടാം സമ്മാനം – ഹൃതിക മനോജ് , KNSS ജയമഹൽ കരയോഗം, ബെംഗളൂരു നോർത്ത് സോൺ
മൂന്നാം സമ്മാനം – അനഘ മോഹൻ – സുധ സ്റ്റഡി സെന്റർ , മൈസൂർ സോൺ
സബ് ജൂനിയർ വിഭാഗം
==============
ഒന്നാം സമ്മാനം – ഐക്യ .പി .സജീവ് – ചിക്കബാനവാര പഠനകേന്ദ്രം, ബെംഗളൂരു നോർത്ത് സോൺ
രണ്ടാം സമ്മാനം – അക്ഷര. ഒ , കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് , ബെംഗളൂരു നോർത്ത് സോൺ
മൂന്നാം സമ്മാനം – മറീന മേരി ജസ്റ്റിൻ , സ്വർഗ്ഗറാണി ചർച്ച് പഠനകേന്ദ്രം, ബെംഗളൂരു വെസ്റ്റ് സോൺ
ടോമി ആലുങ്ങൽ ,സതീഷ് തോട്ടശേരി, ജിസോ ജോസ്, ജോമോൻ സ്റ്റീഫൻ , നൂർ മുഹമ്മദ്,കെ. അനൂപ്. ശ്രീജേഷ്.പി ,സുരേഷ് ബാബു, ഹിത വേണുഗോപാലൻ, ബുഷ്‌റ വളപ്പിൽ എന്നിവർ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.