ബെംഗളൂരു: കർണാടകയിലെ 90 ശതമാനവും പൂർണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച 9,75,82,301 ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഏതൊരു നാഴികക്കലായി മാറിയെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു.
കർണ്ണാടകയുടെ 90% ഇപ്പോൾ രണ്ട് ഡോസുകളിലും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും അതിൽ ബെംഗളൂരു റൂറൽ, വിജയപുര എന്നീ രണ്ട് ജില്ലകൾ 100% സെക്കൻഡ് ഡോസ് കവറേജ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈബ്രിഡ് പ്രതിരോധശേഷി നൽകുന്ന കാര്യത്തിൽ ഈ വാക്സിനേഷൻ കവറേജ് ഒരു നല്ല നീക്കമാണ് എന്നും കൂടാതെ ഈ യക്ഞ്ഞത്തിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും അഭിനന്ദനങ്ങളും മന്ത്രി ട്വീറ്റിലൂടെ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.