വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്‌ വിതരണം: മൂന്നുപേർ പിടിയിൽ

ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക്‌ വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ…

Read More

കേരളത്തിലെ ജനപ്രിയ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുഎഇയിൽ നടക്കും

തിരുവനന്തപുരം : കേരളത്തിൽ ആലപ്പുഴക്കടുത്തുള്ള പുന്നമട തടാകത്തിൽ വർഷം തോറും നടക്കുന്ന ജനപ്രിയ മത്സരമായ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസൽഖൈമയിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മത്സരം 2022 മാർച്ച് 27 ന് അൽ മർജാൻ ദ്വീപിൽ നടക്കും. യുഎഇയും കേരളവും തമ്മിലുള്ള മനോഹരമായ ബന്ധം കെട്ടിപ്പടുക്കാനാണ് നീക്കമെന്ന് സംഘാടകരുടെ പ്രസ്താവനയിൽ പറയുന്നു. യുഎഇ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സംഘാടകർ ഇപ്പോൾ യുഎഇയിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (05-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 7,524 റിപ്പോർട്ട് ചെയ്തു. 23,938 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 17.3% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 7,524  ആകെ ആക്റ്റീവ് കേസുകള്‍ : 34,04,762 ഇന്ന് ഡിസ്ചാര്‍ജ് : 23,938 ആകെ ഡിസ്ചാര്‍ജ് : 32,28,151 ഇന്ന് കോവിഡ് മരണം : 37 ആകെ കോവിഡ് മരണം : 37,733 ആകെ പോസിറ്റീവ് കേസുകള്‍ : 1,38,878 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 12009  റിപ്പോർട്ട് ചെയ്തു. 25854 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 10.93% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 25854 ആകെ ഡിസ്ചാര്‍ജ് : 3739197 ഇന്നത്തെ കേസുകള്‍ : 12009 ആകെ ആക്റ്റീവ് കേസുകള്‍ : 109203 ഇന്ന് കോവിഡ് മരണം : 50 ആകെ കോവിഡ് മരണം : 39300 ആകെ പോസിറ്റീവ് കേസുകള്‍ : 3887733…

Read More

എ.എസ്.ഐ. തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

കുശാൽനഗർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ.) തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാഴ്ചയായി കാണാതായ കുശാൽനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷിന്റെ മൃതദേഹമാണ് കൊനനുർ തടാകത്തിതടാകത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. കൊനനുർ സ്വദേശിയായ സുരേഷ് കുശാൽനഗറിലെ സിദ്ധയ്യ ലേഔട്ടിലെ വാടകവീട്ടിലായിരുന്നു താമസം. രണ്ടുദിവസത്തിനകം തിരിച്ചുവരാമെന്ന് സഹപ്രവർത്തകരോടുപറഞ്ഞ് ജനുവരി 20-നാണ് സുരേഷ് കുശാൽനഗറിൽനിന്ന് പോയത്. ഇദ്ദേഹത്തതിന്റെ വീടും പൂട്ടിയനിലയിലായിരുന്നു. എന്നാൽ അന്നുരാത്രി തന്നെ ബെംഗളൂരുവിലുള്ള ഭാര്യയും മകളുമായി സുരേഷ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു ഇതിനുശേഷമാണ് സുരേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത്. ഇതേത്തുടർന്നാണ് സുരേഷിനെ കാണാനില്ലെന്ന് പരാതിപ്പെട്ട്…

Read More

വാദത്തിനിടെ സ്‌ക്രീനിൽ അർധനഗ്നതാ പ്രദർശനം; മാപ്പ് സ്വീകരിച്ച് ഹൈക്കോടതി.

ബെംഗളൂരു: ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയുടെ മാപ്പ് കർണാടക ഹൈക്കോടതി സ്വീകരിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിന്റെ വാദത്തിനിടയിലായിരുന്നു നഗ്നത പ്രദർശനം.  കഴിഞ്ഞ നവംബർ 30-ന് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് സ്‌ക്രീനിൽ അർധനഗ്നനായ ആളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ ഒരാൾ കുളിക്കുന്ന ദൃശ്യമാണ് കണ്ടത്.  കർണാടകത്തിലെ ഒരു സ്വകാര്യ കോളേജ്ജ് ഉദ്യോഗസ്ഥനാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾക്കെതിരെ നോട്ടീസ് അയക്കാനും നിയമനടപടി സ്വീകരിക്കാനും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-02-2022)

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,276 പേര്‍ ആശുപത്രികളിലും…

Read More

കോവിഡ് മരണങ്ങൾ;ഇന്ത്യ 5 ലക്ഷം കടന്ന് മുന്നോട്ട്;മുന്നിൽ 2 രാജ്യങ്ങൾ മാത്രം;കേരളത്തിൻ്റെ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് കർണാടക.

ന്യൂഡൽഹി : കഴിഞ്ഞ 2 വർഷത്തിനിടയിൽ കോവിഡ് കാരണം രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണം 5 ലക്ഷം കടന്നു. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 5000055 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതു വരെ അമേരിക്കയിൽ 9.2 ലക്ഷം പേർ കോവിഡ് കാരണം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്, അമേരിക്കക്ക് പുറമെ 6.3 ലക്ഷം പേർ മരിച്ച ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. റഷ്യ (3.34 ലക്ഷം), മെക്സിക്കോ (3.08 ലക്ഷം) എന്നിവയാണ് കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യങ്ങൾ. 2020 ഒക്ടോബർ 2…

Read More

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ചൂതാട്ടം; ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ ചൂതാട്ടകേന്ദ്രത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) നടത്തിയ റെയ്ഡിൽ ആറുപേരെ അറസ്റ്റുചെയ്തു.  ഇവരിൽനിന്ന് 20.71 ലക്ഷംരൂപ പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുത്താണ് പ്രതികൾ ചൂതാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി പുതുച്ചേരി മുഖ്യമന്ത്രി.

ചെന്നൈ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചരണം ചൂടുപിടിക്കുമ്പോൾ നടൻ വിജയ്‌യുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി കൂടിക്കാഴ്ച നടത്തി. ചെന്നൈ പനയൂരിലെ നടൻ വിജയ്‌യുടെ ഫാം ഹൗസിൽവെച്ചാണ് ചർച്ച നടത്തിയത്. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് രംഗസ്വാമി ചർച്ചയ്ക്കുശേഷം പ്രതികരിച്ചത്. തമിഴ്‌നാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം മത്സരിക്കുന്നുണ്ട്. സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ടെങ്കിലും വിജയ് പ്രചരണത്തിന് ഇറങ്ങുമോയെന്ന് ഇനിയും വ്യക്തമല്ല. നിലവിൽ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്

Read More
Click Here to Follow Us