കോവിഡ് മരണങ്ങൾ;ഇന്ത്യ 5 ലക്ഷം കടന്ന് മുന്നോട്ട്;മുന്നിൽ 2 രാജ്യങ്ങൾ മാത്രം;കേരളത്തിൻ്റെ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് കർണാടക.

ന്യൂഡൽഹി : കഴിഞ്ഞ 2 വർഷത്തിനിടയിൽ കോവിഡ് കാരണം രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണം 5 ലക്ഷം കടന്നു.

ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 5000055 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ഇതു വരെ അമേരിക്കയിൽ 9.2 ലക്ഷം പേർ കോവിഡ് കാരണം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്, അമേരിക്കക്ക് പുറമെ 6.3 ലക്ഷം പേർ മരിച്ച ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. റഷ്യ (3.34 ലക്ഷം), മെക്സിക്കോ (3.08 ലക്ഷം) എന്നിവയാണ് കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യങ്ങൾ.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

2020 ഒക്ടോബർ 2 ന് ഒരു ലക്ഷം കടന്ന് മരണ സംഖ്യ, ഏപ്രിൽ 27 (2 ലക്ഷം), 2021 മെയ് 23 (3 ലക്ഷം), ജൂൺ 1 (4 ലക്ഷം),2022 ഫെബ്രുവരി 4 (5 ലക്ഷം) എന്നിങ്ങനെ മുന്നേറുകയായിരുന്നു.

കോവിഡ് മരണക്കണക്കിൽ സംസ്ഥാനങ്ങളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രാജ്യത്ത് മുന്നിൽ 1.43 ലക്ഷം.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളം (56701), കർണാടക (39197), തമിഴ്നാട് (37666), ഡൽഹി (25932) എന്നിവയാണ് കോവിഡ് മരണനിരക്ക് കൂടുതൽ രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts