പേരിൽ മാറ്റം വരുത്തി നടി ലെന .

ACTRESS LENA

സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരില്‍ മാറ്റം വരുത്തിയ താരങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. വിജയവും സൗഭാഗ്യം ക്ഷണിച്ചു വരുത്താൻ പേരുകളിൽ മാറ്റം വരുത്തിയ നിരവധി സെലിബ്രിറ്റികളുണ്ട് നമുക്ക് ചുറ്റും. സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പേരുകൾ മാറ്റുന്നത് ബോളിവുഡ്, തമിഴ്, തെലുങ്ക് താരങ്ങൾക്കിടയിൽ വളരെ സാധാരണമാണ്, മാത്രമല്ല മലയാളി കലാകാരന്മാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചിലർ പേരുകളുടെ അക്ഷരവിന്യാസം മാറ്റുമ്പോൾ മറ്റുചിലർ പേരുകൾ പൂർണ്ണമായും മാറ്റുന്നു. തന്റെ പേരിന്റെ അവസാനഭാഗത്ത് ‘A’ ചേർത്ത് ‘LENA’ എന്നതിൽ നിന്ന് ‘LENAA’ ആക്കി തന്റെ പേരിന്റെ അക്ഷരവിന്യാസം…

Read More

നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ കൂടിയേക്കും

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന കെഎംഎഫ് ജനറൽബോഡി യോഗത്തിലാണ് തീരുമാനം. കെഎംഎഫ് നിർദേശം സർക്കാർ അംഗീകരിച്ചാൽ, നിലവിൽ 37 രൂപ വിലയുള്ള ഒരു ലിറ്റർ നന്ദിനി ടോൺഡ് മിൽക്ക് 40 രൂപയാക്കും. കർഷകർക്ക് 2.5 രൂപ അധികമായി ലഭിക്കുമെന്നും നിർദ്ദേശം അംഗീകരിച്ചാൽ വിൽക്കുന്ന ഒരു ലിറ്റർ പാലിൽ നിന്ന് 50 പൈസ യൂണിയനുകൾ നിലനിർത്തുമെന്നും കെഎംഎഫ് അറിയിച്ചു.    

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-01-2022)

കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും…

Read More

ധാർവാഡിൽ കോവിഡ് കേസുകൾ പ്രതിദിനം 2,000 ആയി ഉയരും; മുന്നറിയിപ്പ് നൽകി വിദഗ്ധർ

ബെംഗളൂരു : ജനുവരി 5 വരെ 0.1% മുതൽ 0.3% വരെ പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്ന ധാർവാഡ് ജില്ലയിൽ കോവിഡ് -19 കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം നിവാസികൾക്കും അധികാരികൾക്കുമിടയിൽ ആശങ്കയുണ്ടാക്കി. ഞായറാഴ്ച പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനം രേഖപ്പെടുത്തി. അതേസമയം, പ്രതിദിനം പോസിറ്റീവ് കേസുകളുടെ എണ്ണം ഈ ആഴ്ച 2,000 ആയി ഉയർന്നേക്കാം, എന്നാണ് വിദഗ്ധർ പറയുന്നത്. ഞായറാഴ്ച, പോസിറ്റീവ് കേസുകളുടെ എണ്ണം 634 ആയിരുന്നു, ഇത് വ്യാഴം, വെള്ളി ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയാണ്, സജീവ കേസുകളുടെ എണ്ണം 2,476…

Read More

ബെംഗളൂരുവിൽ 287 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ന് 287 പുതിയ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 766 ആയി.   287 new Omicron cases confirmed in Bengaluru today taking the overall tally in the State to 766.#Omicron #COVID19 @BSBommai — Dr Sudhakar K (Modi ka Parivar) (@DrSudhakar_) January 17, 2022

Read More

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സ്റ്റാർട്ടപ്പിലൂടെ കർണാടക സഹായിക്കും: മുഖ്യമന്ത്രി

ബെംഗളൂരു : ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ കർണാടക പ്രധാന പങ്ക് വഹിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പുതിയ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ വഴി സംസ്ഥാനം ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് മാർഗനിർദേശവും പിന്തുണയും നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 54,000 സ്റ്റാർട്ടപ്പുകളിൽ 13,000 എണ്ണം കർണാടകയിലാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് നടത്തിയ വെർച്വൽ പ്രസംഗത്തിലാണ് മുഖ്യമന്ത്രി…

Read More

ദിലീപിന് തിരിച്ചടി; സർക്കാരിന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചു

ബെംഗളൂരു : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും അഞ്ച് പുതിയ സാക്ഷികളെ വിളിച്ചുവരുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി അംഗീകരിച്ചു. നടൻ ദിലീപ് എട്ടാം പ്രതിയും കുറ്റകൃത്യത്തിന്റെ ബെംഗളൂരു : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും അഞ്ച് പുതിയ സാക്ഷികളെ വിളിച്ചുവരുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി അംഗീകരിച്ചു. നടൻ ദിലീപ് എട്ടാം പ്രതിയും കുറ്റകൃത്യത്തിന്റെ സൂത്രധാരനും ആണെന്ന് ആരോപിക്കപ്പെടുന്ന കേസിൽ…

Read More

ഗൂഗിൾ ജീവനക്കാരെ കൊല്ലും; ഭീഷണി മെയിൽ അയച്ച കർണാടക സ്വദേശിയെ തിരഞ്ഞ് പോലീസ്

ബെംഗളൂരു : ഗൂഗിൾ ഇന്ത്യയിലേക്ക് ‘ജീവന് ഭീഷണി’ മെയിൽ അയച്ച അയാൾക്കെതിരെ ബയപ്പനഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . ഷെലൂബ് സെയ്ദ് എന്ന് സ്വയം പരിചയപ്പെടുത്തിയ കർണാടക സ്വദേശിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ പേ വഴി പണം അയയ്‌ക്കുന്നതിനിടയിൽ പ്രശ്‌നം നേരിട്ടതിനെത്തുടർന്ന് ഉണ്ടായ പ്രകോപനമാണ് ഭീഷണി മെയിലിലേക്ക് നീണ്ടത്, മെയിലിൽ എല്ലാ കമ്പനി ജീവനക്കാരെയും കൊല്ലുമെന്നാണ് മെയിലിന്റെ ഉള്ളടക്കം. തുടർന്ന് ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്ലസ്റ്റർ സെക്യൂരിറ്റി…

Read More

യുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.

ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2014…

Read More

മൈസൂരുവിൽ 1,892 പുതിയ കോവിഡ് കേസുകൾ,പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു

COVID TESTING

ബെംഗളൂരു : ഞായറാഴ്ച മൈസൂരു ജില്ലയിൽ 1,892 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു. ജില്ലയിൽ 255 രോഗികളെ ഡിസ്ചാർജ് ചെയ്തതായും മൈസൂർ ജില്ലാ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 19% ആയി ഉയർന്നു. സംസ്ഥാനത്തെ 30 ജില്ലകളിൽ പകുതി ജില്ലകളിലും, കോവിഡ് -19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇരട്ട അക്കത്തിലാണ്, ഇതിൽ മൂന്നിൽ കൂടുതൽ ജില്ലകളിൽ പോസ്റ്റിവിറ്റി നിരക്ക് 22% നും 25% നും ഇടയിൽ…

Read More
Click Here to Follow Us