കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും…
Read MoreDay: 23 January 2022
തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (23-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 30,580 റിപ്പോർട്ട് ചെയ്തു. 24,283 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 19.4% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 24,283 ആകെ ഡിസ്ചാര്‍ജ് : 28,95,818 ഇന്നത്തെ കേസുകള്‍ : 30,580 ആകെ ആക്റ്റീവ് കേസുകള്‍ : 31,33,990 ഇന്ന് കോവിഡ് മരണം : 40 ആകെ കോവിഡ് മരണം : 37,218 ആകെ പോസിറ്റീവ് കേസുകള്‍ : 2,00,954 ഇന്നത്തെ പരിശോധനകൾ…
Read Moreകർണാടകയിലെ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; വിശദമായി വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 50210 റിപ്പോർട്ട് ചെയ്തു. 22842 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 22.77% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 22842 ആകെ ഡിസ്ചാര്‍ജ് : 3121274 ഇന്നത്തെ കേസുകള്‍ : 50210 ആകെ ആക്റ്റീവ് കേസുകള്‍ : 357796 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 38582 ആകെ പോസിറ്റീവ് കേസുകള്‍ : 3517682 ഇന്നത്തെ പരിശോധനകൾ :…
Read Moreകൊവിഡ് ബാധിതർ സുഖം പ്രാപിച്ച് മൂന്ന് മാസത്തിന് ശേഷം വാക്സിൻ; മന്ത്രി ഡോ കെ സുധാകർ.
ബെംഗളൂരു: കൊവിഡ് 19 ബാധിച്ചവർക്ക് മൂന്ന് മാസത്തെ രോഗമുക്തി ലഭിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നടത്തൂവെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച കൊവിഡ്-19 (NEGVAC)-നുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ ഗ്രൂപ്പിന്റെ ഭാഗമായാണ് ഈ ഉപദേശം നൽകിയത്. പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാമത്തേതും മുൻകരുതലുള്ളതുമായ ഡോസുകൾക്ക് അർഹരായവർക്കും ഈ ഉപദേശം ബാധകമാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ NEGVAC പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിരയിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ള ഗുണഭോക്താക്കൾക്കും ബാധകമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read Moreപ്രായപൂർത്തിയായവർക്കെല്ലാം കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് നൽകി രാജ്യത്ത് ചരിത്രമെഴുതി കർണാടക.
ബെംഗളൂരു : പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിൻ്റെ ആദ്യ ഡോസ് നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് കർണാടക. സംസ്ഥാന ആരോഗ്യ മന്ത്രി ഡോ: സുധാകർ ആണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്. കോവിഡ് വാക്സിനേഷൻ ആരംഭിച്ച് കൃത്യം ഒരു വർഷവും ഏഴു ദിവസവും പിന്നിടുപോഴാണ് സംസ്ഥാനം ഈ ചരിത്ര നേട്ടത്തിന് അരികിൽ എത്തിയത്. മാത്രമല്ല 4 കോടിയിൽ അധികം ജന സംഖ്യയുള്ള സംസ്ഥാനങ്ങളിൽ 100% ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കർണാടകക്ക് ലഭിച്ചു. സഹകരിച്ച എല്ലാ ആരോഗ്യ…
Read Moreവ്യാജമദ്യ നിർമാണകേന്ദ്രത്തിൽ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ.
ബെംഗളൂരു : ഗോരുറിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണശാലയിൽ നിന്നും വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റുചെയ്തു. വ്യാജമദ്യം വിതരണം ചെയ്തതിന് തുമകൂരു സ്ക്വാഡ് മുമ്പ് അറസ്റ്റുചെയ്ത ഒരാളിൽനിന്നാണ് നിർമാണകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. എക്സൈസിന്റെ മൈസൂരു, തുമകൂരു എന്നിവിടങ്ങളിലെ വിജിലൻസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 650 ലിറ്റർ സ്പിരിറ്റ്, ലേബലുകൾ, മൂന്ന് പാക്കിങ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
Read Moreകേരളത്തിൽ ഇന്ന് ലോക്ക്‌ഡൗണിന് സമാനം; സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു.
തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ ദിവസങ്ങളിലെ പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി 12 മുതൽ 24 മണിക്കൂർ…
Read Moreബെംഗളൂരു ഒഴികെയുള്ള സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നു.
ബെംഗളൂരു: ബെംഗളൂരു ഒഴികെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ (1 മുതൽ 10 വരെ ക്ലാസുകൾ) തുറക്കാൻ അനുവദിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അറിയിച്ച പിറ്റെ ദിവസം തന്നെ ജനുവരി 24 മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. ബഗാദി ഗൗതം ഉത്തരവിട്ടു. 2022 ജനുവരി 22 ലെ ഉത്തരവിൽ, മാരകമായ കോവിഡ് -19 പാൻഡെമിക്കിന്റെ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടുത്തിടെ അടച്ചുപൂട്ടിയ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകൾ നടത്തുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്…
Read Moreമലയാളി യുവാവിനെ മഡിവാളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര അരുനെല്ലൂര്‍ ശശിധരന്റെ മകന്‍ എസ് സജിത്തിനെ (32) ആണ് ബെംഗളൂരു മടിവാള മാരുതി നഗര്‍ വെങ്കിടേശ്വര കോളേജിനടുത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാധാമണി. ഭാര്യ: വിനു പ്രിയ. മക്കള്‍: അരുണ്‍, ശ്രേയ. സഹോദരങ്ങള്‍: രഞ്ജിത്ത്, സരിത.
Read Moreമുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയ്ക്ക് കൊറോണ വൈറസ്-19 സ്ഥിരീകരിച്ചു. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. . എന്നിരുന്നാലും മുൻകരുതലെന്ന നിലയിലാണ് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കൂടാതെ ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ കൊറോണ വൈറസിന് നെഗറ്റീവ് ആണെന്നും വീട്ടിലാണെന്നും അവർ പറഞ്ഞു. ബഹുമാനപ്പെട്ട മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയെ 2022 ജനുവരി 21 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ സുപ്രധാന പാരാമീറ്ററുകൾ സാധാരണ പരിധിക്കുള്ളിലാണെന്നും, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും, അദ്ദേഹം സുഖമായി…
Read More