ചെന്നൈ: വരദരാജപുരത്ത് അഡയാർ നദീതടം കൈയേറി നിർമിച്ച ആഞ്ജനേയർ ക്ഷേത്രം തിങ്കളാഴ്ച റവന്യൂ ഉദ്യോഗസ്ഥർ തകർത്തു. കഴിഞ്ഞ 25 വർഷമായി മുടിച്ചൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ നരസിംഹ ആഞ്ജനേയർ സ്വാമി ക്ഷേത്രം 55 സെന്റ് സ്ഥലത്താണ് നിർമ്മിച്ചത്. എന്നാൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്ഷേത്രം കൈയേറി തണ്ണീർതടത്തിൽ നിർമിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
ഏതാനും വർഷം മുമ്പ് ക്ഷേത്ര പ്രതിനിധികൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ക്ഷേത്രം അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. ക്ഷേത്രം പൊളിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നു പറഞ്ഞു ഉത്തരവിനെതിരെ ഭക്തർ രംഗത്തെത്തിയിരുന്നു. ക്ഷേത്രം പൊളിക്കുന്നതിനായി രണ്ട് തവണ റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഭക്തർ പ്രതിഷേധിച്ചതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് പദ്ധതി മാറ്റിവെക്കേണ്ടി വന്നിരുന്നു.
എന്നാൽ തിങ്കളാഴ്ച താംബരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സേനയും സ്ഥലത്തെത്തി ക്ഷേത്രം പൊളിക്കാൻ തുടങ്ങി. പ്രതിഷേധിക്കുകയും പോലീസുമായി തർക്കിക്കുകയും ചെയ്ത 20 ഓളം പേരെ അറസ്റ്റുചെയ്ത് അടുത്തുള്ള കമ്മ്യൂണിറ്റി ഹാളിൽ തടഞ്ഞുവച്ചു. തുടർന്നാണ് കയ്യേറിയ അഡയാർ നദീതടത്തിലെ ക്ഷേത്രം റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.