നമ്മ മെട്രോ വികസനത്തിന് “നൈസി”ൻ്റെ പണി..

ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂടിയ മെട്രോ പാതകളിൽ രണ്ടാമത്തേതായി മാറാൻ കുതിക്കുന്ന നമ്മ മെട്രോക്ക് നൈസിൻ്റെ പണി. കോൺഗ്രസ് നേതാവും വലിയ വ്യവസായിയുമായി അശോക് ഖേനി മാനേജിംഗ് ഡയറക്ടർ ആയിട്ടുള്ള നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് ലിമറ്റഡ് എന്ന നൈസ് ആണ് മെട്രോ വികസനത്തിന് ഇപ്പോൾ തടസമായിരിക്കുന്നത്. ഇപ്പോൾ നാഗസാന്ദ്ര വരെയുള്ള ഗ്രീൻ ലൈൻ മാധവാര വരെ നീട്ടുന്നതിനാണ് നൈസിൻ്റെ തടസം, 3.05 കിലോമീറ്റർ മെട്രോ പാത ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ബി.എം.ആർ.സി.എൽ.പദ്ധതി ഇട്ടത്. പാത നിർമ്മാണത്തിന് നൈസിൻ്റെ സ്ഥലങ്ങൾ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1187 റിപ്പോർട്ട് ചെയ്തു. 275 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 275 ആകെ ഡിസ്ചാര്‍ജ് : 2960890 ഇന്നത്തെ കേസുകള്‍ : 1187 ആകെ ആക്റ്റീവ് കേസുകള്‍ : 10292 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38346 ആകെ പോസിറ്റീവ് കേസുകള്‍ : 3009557…

Read More

ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ജനുവരി 30 ആം തിയതി; ടീം രെജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഈ മാസം (ജനുവരി) 30 ആം തിയതി ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ,…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-01-2022)

കേരളത്തിൽ 2802 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂർ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂർ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന…

Read More

തൊഴിലുടമയുടെ കുളിമുറിയിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശനിയാഴ്ച രാവിലെയാണ് ബെല്ലന്തൂരിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീട്ടിലെ  ജോലിക്കാരിയായ 18 വയസ്സുകാരിയെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജക്കസാന്ദ്ര സ്വദേശിനിയായ കവിത ഏതാനും മാസങ്ങളായി വിവേക് ​​കൃഷ്ണന്റെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ കൃഷ്ണന്റെ കുട്ടിയുടെ സംരക്ഷണവും കവിത ഏറ്റെടുത്തിരുന്നു. മരണവിവരം കൃഷ്ണൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെന്റിലേഷൻ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാവിലെ ചില വീട്ടുജോലികൾ ചെയ്ത ശേഷം കവിത കുളിക്കാനായി കുളിമുറിയിൽ…

Read More

വന്യജീവികളുടെ സഞ്ചാരപാതക്ക് വിഘാതം വരാത്ത വികസനം, 6 കിലോമീറ്റർ മേൽപ്പാത നിർമ്മിക്കും.

ബെംഗളൂരു : വന്യജീവികളുടെ സഞ്ചാരപാതയും ആനത്താരയുമെല്ലാം ഒഴിവാക്കി ഒരു വനത്തിലൂടെ ഒരു ദേശീയ പാത വികസനം സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് കനക് പുര റോഡിൻ്റെ വികസനം. നിലവിലെ 2 വരിപ്പാതയെ നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ബന്നാർഘട്ട വന മേഖലയിലൂടെ 6 കിലോമീറ്റർ എലിവേറ്റഡ് പാത നിർമ്മിക്കാനൊരുങ്ങുകയാണ് ദേശീയ പാതാ അതോറിറ്റി. മരങ്ങൾ മുറിക്കാതെ തന്നെ പാത നിർമിക്കാം എന്നതുപോലെ തന്നെ ആനത്താര അടക്കമുള്ള വന്യജീവികളുടെ സ്വാഭാവിക സഞ്ചാര പാതയേ ഇത് ഹനിക്കുകയും ഇല്ല എന്നതാണ് ഇതിൻ്റെ മെച്ചം. വർഷങ്ങൾക്ക് മുൻപ് തന്നെ…

Read More

മലപ്പുറം സ്വദേശിയായ യുവാവിനെ നഗരത്തിൽ നിന്നും കാണ്മാനില്ല

ബെംഗളൂരു: മലപ്പുറം പുത്തൻപള്ളി പെരുമ്പടപ്പ് സ്വദേശിയും ബെംഗളൂരു യെലഹങ്കയിലെ ദൊഡ്ഡബല്ലാപ്പൂർ റോഡിലുള്ള ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തു വന്ന മുഹമ്മദ് അസ്‌ലം കെ.പി (22) എന്ന യുവാവിനെ ഇന്നലെ മുതൽ നഗരത്തിൽ നിന്നും കാണ്മാനില്ല. യെലഹങ്ക രാജനുകുണ്ടേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക. 9746440123, 9995297686, 7012035882

Read More

കൈക്കൂലി കേസ്: എൻഎച്ച്എഐയിലെ ഉന്നത ഉദ്യോഗസ്ഥനും സംഘവും പിടിയിൽ.

ബെംഗളൂരു: അഴിമതി നിരോധന നിയമം (പിസിഎ) 1988 പ്രകാരം 20 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ബെംഗളൂരുവിലെ റീജണൽ ഓഫീസർ, അകിൽ അഹമ്മദ് എന്നിവരെയും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ജനറൽ മാനേജരും എക്സിക്യൂട്ടീവ് ഡയറക്ടറും ഉൾപ്പെടെ നാല് സ്വകാര്യ വ്യക്തികളെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ജനറൽ മാനേജർ രത്നാകരൻ സജിലാൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ദേവേന്ദ്ര ജെയിൻ, ദിലീപ് ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസർ സുനിൽ കുമാർ വർമ, സ്വകാര്യ വ്യക്തിയായ…

Read More

രാത്രി കർഫ്യൂ; നിയമം ലംഘിച്ചതിന് ബെംഗളൂരുവിൽ പിടിച്ചെടുത്തത് 318 ഓളം വാഹനങ്ങൾ.

ബെംഗളൂരു: പുതുവത്സര തലേന്ന് രാത്രി കർഫ്യൂ നിയമം ലംഘിച്ചതിന് 318 വാഹനങ്ങൾ സിറ്റി പോലീസ് പിടികൂടി. പിടികൂടിയ വാഹനങ്ങളിൽ 280 ഇരുചക്ര വാഹനങ്ങളും 28 ഫോർ വീലറുകളും 10 മുച്ചക്ര വാഹനങ്ങളുമാണ് ഉൾപ്പെടുന്നത്. രാത്രി കർഫ്യൂ സമയപരിധിക്കപ്പുറം യാതൊരു ലക്ഷ്യവുമില്ലാതെ വാഹനമോടിക്കുന്നവർ അലഞ്ഞുതിരിയുകയായിരുന്നു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തന്റെ വസ്തുവിൽ ആളുകളെ ക്യാമ്പ് ചെയ്യാൻ അനുവദിച്ചതിന് റിസോർട്ട് ഉടമയെ രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളടക്കം നാനൂറിലധികം പേർക്ക് റിസോർട്ട് ഉപയോഗിക്കുന്നതിന് റിസോർട്ട് ഉടമ അനുമതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.…

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെംഗളൂരുവിന്റെ വികസന വിഷയം ഞായറാഴ്ച ചർച്ച ചെയ്യും.

BASAWARAJ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെംഗളൂരുവിനെ പ്രതിനിധീകരിക്കുന്ന സഹമന്ത്രിമാരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഐടി തലസ്ഥാനത്തിന്റെ വികസനം, പിന്നാക്കാവസ്ഥയിലായ നിരവധി പദ്ധതികളുടെ നടത്തിപ്പ് എന്നിവ മുഖ്യമന്ത്രി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഹോം ഓഫീസായ കൃഷ്ണയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വി സോമണ്ണ, ഡോ സി എൻ അശ്വത നാരായൺ, എസ് ടി സോമശേഖർ, ബൈരതി ബസവരാജു, ആർ അശോക, കെ ഗോപാലയ്യ, മുനിരത്ന എന്നിവർ പങ്കെടുക്കും. പാർലമെന്റ് അംഗങ്ങളും വിവിധ പാർട്ടികളിൽ നിന്നുള്ള നിയമസഭാംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഫലത്തിൽ പങ്കെടുക്കും.…

Read More
Click Here to Follow Us