വന്യജീവികളുടെ സഞ്ചാരപാതക്ക് വിഘാതം വരാത്ത വികസനം, 6 കിലോമീറ്റർ മേൽപ്പാത നിർമ്മിക്കും.

ബെംഗളൂരു : വന്യജീവികളുടെ സഞ്ചാരപാതയും ആനത്താരയുമെല്ലാം ഒഴിവാക്കി ഒരു വനത്തിലൂടെ ഒരു ദേശീയ പാത വികസനം സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് കനക് പുര റോഡിൻ്റെ വികസനം.

നിലവിലെ 2 വരിപ്പാതയെ നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ബന്നാർഘട്ട വന മേഖലയിലൂടെ 6 കിലോമീറ്റർ എലിവേറ്റഡ് പാത നിർമ്മിക്കാനൊരുങ്ങുകയാണ് ദേശീയ പാതാ അതോറിറ്റി.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

മരങ്ങൾ മുറിക്കാതെ തന്നെ പാത നിർമിക്കാം എന്നതുപോലെ തന്നെ ആനത്താര അടക്കമുള്ള വന്യജീവികളുടെ സ്വാഭാവിക സഞ്ചാര പാതയേ ഇത് ഹനിക്കുകയും ഇല്ല എന്നതാണ് ഇതിൻ്റെ മെച്ചം.

വർഷങ്ങൾക്ക് മുൻപ് തന്നെ ദേശീയ പാതാ അതോറിറ്റി മുന്നോട്ട് വച്ചിട്ടുള്ള ഈ പദ്ധതി വനം വകുപ്പിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts