കൈക്കൂലി കേസ്: എൻഎച്ച്എഐയിലെ ഉന്നത ഉദ്യോഗസ്ഥനും സംഘവും പിടിയിൽ.

ബെംഗളൂരു: അഴിമതി നിരോധന നിയമം (പിസിഎ) 1988 പ്രകാരം 20 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ബെംഗളൂരുവിലെ റീജണൽ ഓഫീസർ, അകിൽ അഹമ്മദ് എന്നിവരെയും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ജനറൽ മാനേജരും എക്സിക്യൂട്ടീവ് ഡയറക്ടറും ഉൾപ്പെടെ നാല് സ്വകാര്യ വ്യക്തികളെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ജനറൽ മാനേജർ രത്നാകരൻ സജിലാൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ദേവേന്ദ്ര ജെയിൻ, ദിലീപ് ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസർ സുനിൽ കുമാർ വർമ, സ്വകാര്യ വ്യക്തിയായ അനൂജ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

ഈ കേസിലെ പ്രതികളുടെ ബംഗളൂരു, ന്യൂഡൽഹി, ഗുരുഗ്രാം, ഭോപ്പാൽ, കൊച്ചി എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ സിബിഐ ഒരേസമയം പരിശോധന നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു. അറസ്റ്റിലായവരെ ഉടൻ കോടതിയിൽ ഹാജരാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts