രാത്രി കർഫ്യൂ; നിയമം ലംഘിച്ചതിന് ബെംഗളൂരുവിൽ പിടിച്ചെടുത്തത് 318 ഓളം വാഹനങ്ങൾ.

ബെംഗളൂരു: പുതുവത്സര തലേന്ന് രാത്രി കർഫ്യൂ നിയമം ലംഘിച്ചതിന് 318 വാഹനങ്ങൾ സിറ്റി പോലീസ് പിടികൂടി. പിടികൂടിയ വാഹനങ്ങളിൽ 280 ഇരുചക്ര വാഹനങ്ങളും 28 ഫോർ വീലറുകളും 10 മുച്ചക്ര വാഹനങ്ങളുമാണ് ഉൾപ്പെടുന്നത്. രാത്രി കർഫ്യൂ സമയപരിധിക്കപ്പുറം യാതൊരു ലക്ഷ്യവുമില്ലാതെ വാഹനമോടിക്കുന്നവർ അലഞ്ഞുതിരിയുകയായിരുന്നു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

അതേസമയം, തന്റെ വസ്തുവിൽ ആളുകളെ ക്യാമ്പ് ചെയ്യാൻ അനുവദിച്ചതിന് റിസോർട്ട് ഉടമയെ രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളടക്കം നാനൂറിലധികം പേർക്ക് റിസോർട്ട് ഉപയോഗിക്കുന്നതിന് റിസോർട്ട് ഉടമ അനുമതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.

റിസോർട്ടിന് പുറത്ത് ടെന്റുകളും സ്ഥാപിച്ചിരുന്നു . അതെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പൊതുജനങ്ങൾ ഒഴിഞ്ഞുമാറണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ റിസോർട്ട് ഉടമയായ സ്വാമിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts