നാട്ടിൽ നിന്ന് വരുന്ന വഴി തന്റെ കാറിലിടിച്ച ടാക്സിക്കാരന് വഴികാട്ടാൻ വീട്ടമ്മ യാത്രക്കാരുണ്ടായിരുന്ന ടാക്സിയിൽ കയറി;യുവതിയുമായി ടാക്സിക്കാരൻ മറ്റൊരു വഴിയിൽ ഓടിയത് 4 മണിക്കൂർ; ഭീകരാന്തരീക്ഷത്തിന് അവസാനം സഹായം അഭ്യർത്ഥിച്ച ട്രാഫിക് പോലീസുകാരൻ പറഞ്ഞത് അതേ കാറിൽ കയറിപ്പോകാൻ!

ബെംഗളൂരു : ഒരു ടാക്സിക്കാരൻ കാരണം ഒരു യുവതിയും കുടുംബവും മണിക്കൂറുകളോളം കടന്ന് പോയത് ഭീകരമായ സാഹചര്യങ്ങളിലൂടെ സഹായം നൽകേണ്ട ട്രാഫിക് പോലീസുകാരൻ സാഹചര്യം കൂടുതൽ ഗുരുതരമാക്കി.

ദാവൻഗരെയിൽ നിന്ന് കാർ ഓടിച്ച് വരികയായിരുന്നു ഭാര്യയും ഭർത്താവും കുട്ടിയുമടങ്ങുന്ന കുടുബം, രാവിലെ 3:30 ന് 8 മൈൽ ടോൾ ഗേറ്റിന് സമീപം വച്ച് ഒരു ടാക്സി ഇവരുടെ വാഹനത്തിന്റെ പിന്നിൽ ഇടിച്ചു, നഷ്ടപരിഹാരം ടാക്സിക്കാരൻ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു, റോഡിൽ ബ്ലോക്ക് ഉണ്ടാക്കേണ്ട എന്ന് കരുതി, സർവ്വീസ് റോഡിലേക്ക് നീങ്ങാൻ തീരുമാനിച്ചു, വഴിയറിയില്ലെന്ന്  ടാക്സിക്കാരൻ, വഴി പറഞ്ഞു കൊടുക്കാൻ തയ്യാറായി ഭാര്യ സ്ത്രീ യാത്രക്കാർ ഉള്ള ടാക്സിയിൽ കയറുന്നു ,എന്നാൽ യുവതിയുടെ നിർദ്ദേശം കേൾക്കാതെ ടാക്സി യുവതിയേയും കൂട്ടി ടാക്സി നൈസ് റോഡിലേക്ക് കയറുന്നു,

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

യുവതി കാർനിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഒന്നും കേൾക്കാൻ തയ്യാറായില്ല, വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറില്ലെന്ന് പറഞ്ഞ് മാറി നിന്നു. സെന്റർ ലോക്ക് ചെയ്തതിനാൽ വാഹനം തുറന്ന് പുറത്ത് ചാടാൻ പോലും കഴിയാത്ത അവസ്ഥയിലായി യുവതി.

യാത്രക്കാരെ മറ്റൊരിടത്തിറക്കി കെ ആർ പുരയിൽ എത്തിയപ്പോൾ ഡോർ തുറന്ന് യുവതി പുറത്ത് ചാടി, അടുത്തുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു.അതേ കാറിൽ കയറി വീട്ടിൽ പോകാൻ ആവശ്യപ്പെട്ട് ട്രാഫിക് പോലീസ്, ബി എംടി സി ബസിൽ കയറി യുവതി വീട്ടിലെത്തി.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

നാലു മണിക്കൂറോളം നീണ്ട ഭീകരാന്തരീക്ഷത്തിന് ശേഷം ബാഗൽ കുണ്ടെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയും സന്ദീപ് എന്ന ടാക്സി ഡ്രൈവർക്ക് എതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് എടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts