ആദ്യ ജയം മോഹിച്ചിറങ്ങിയ ചെന്നൈയ്ന്‍ എഫ്‌സി വീണ്ടും തകർന്നടിഞ്ഞു

ഐഎസ്എൽ: സീസണിലെ ആദ്യ ജയം മോഹിച്ചിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലിന്റെ ഈ സീസണില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്.

മുന്‍ ജേതാക്കളായ എടിക്കെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മല്‍സരം തുടങ്ങി 15 മിനിറ്റാവുമ്പോഴേക്കും രണ്ടു തവണ ചെന്നൈയുടെ വല കുലുക്കി എടിക്കെ 2-0ന്റെ മികച്ച ലീഡ് പിച്ചെടുത്തിരുന്നു. കലു ഉക്കെ (മൂന്നാം മിനിറ്റ്), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍.

17ാം മിനിറ്റില്‍ കാര്‍ലോസ് സലോമിലൂടെ ചെന്നൈ ആദ്യ ഗോള്‍ മടക്കിയെങ്കിലും പിന്നീടുള്ള ഗോള്‍ശ്രമങ്ങളൊന്നും വിജയിച്ചില്ല.മികച്ച രീതിയിലായിരുന്നു ചെന്നൈ കളി തുടങ്ങിയത്. എന്നാല്‍ മൂന്നാം മിനിറ്റില്‍ തന്നെ എടിക്കെയുടെ ഗോള്‍ അവരെ സ്തബ്ധരാക്കി. ഗോള്‍കീപ്പര്‍ കരണ്‍ജിത്തിന് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍കിക്കിനൊടുവില്‍ ജെര്‍സന്‍ വിയേറ ഹെഡ്ഡ് ചെയ്തിട്ട പന്ത് ഓഫ് സൈഡ് കെണിയില്‍പ്പെടാതെ ഓടിക്കയറിയെത്തിയ ഉക്കെ ഗോളിയെയും പ്രതിരോധനിരയെയും നിസ്സഹായരാക്കി വലയിലേക്കു പായിച്ചു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

13ാം മിനിറ്റില്‍ ചെന്നൈയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി എടിക്കെ ലീഡുയര്‍ത്തി. ബോക്‌സിന് തൊട്ടരികില്‍ നിന്നും മാന്വല്‍ ലാന്‍സറോറ്റെയുടെ ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ജോണ്‍സന്‍ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. നാലു മിനിറ്റിനുള്ള ചെന്നൈ ആദ്യ ഗോള്‍ മടക്കി. വിങില്‍ നിന്നും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ അളന്നുമുറിച്ചു നല്‍കിയ ക്രോസ് കാര്‍ലോസ് മിന്നുന്ന ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി.ഈ വിജയത്തോടെ എടിക്കെ ലീഗില്‍ ടോപ്പ് ഫോറിലേക്കു കയറി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

അഞ്ചു മല്‍സരങ്ങൡ നിന്നും രണ്ടു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമടക്കം ഏഴു പോയിന്റോടെയാണ് എടിക്കെ നാലാംസ്ഥാനത്തേക്കു കുതിച്ചത്. അതേസമയം, ചെന്നൈയുടെ നില കൂടുതല്‍ പരിതാപകരമായി മാറി. അഞ്ചു മല്‍സരങ്ങളില്‍ ഒന്നു പോലും ജയിച്ചിട്ടില്ലാത്ത ചാംപ്യന്‍മാര്‍ ഒരു സമനിലയും നാലു തോല്‍വിയുമടക്കം ഒരു പോയിന്റ് മാത്രം നേടി ഒമ്പതാംസ്ഥാനത്താണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts