അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് നേവി ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു.

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി ബേഗൂർ-കൊപ്പ റോഡിലെ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് നാവികസേനാ ഉദ്യോഗസ്ഥന്റെ 16 വയസ്സുള്ള മകൻ വീണ് മരിച്ചു. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ സെൽവരാജിന്റെയും ഭാര്യ മനീഷയുടെയും മകനായ സൂര്യകാന്ത് രാത്രി 9.50 ഓടെ ഗോവണിപ്പടിയോട് ചേർന്നുള്ള ജനലിൽ നിന്ന് വീണതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സൂര്യകാന്ത് അബദ്ധത്തിൽ വീണതാണോ അതോ ആത്മഹത്യ ചെയ്യാനുള്ള ആസൂത്രിത ശ്രമമാണോയെന്ന്  പോലീസ് ഉറപ്പിച്ചിട്ടില്ല. കേരളാ സ്വദേശിയായ സെൽവരാജ് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ എട്ട് വർഷമായി എസ്എൻഎൻ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഒരു സ്വകാര്യ കോളേജിൽ…

Read More

പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു.

ചെന്നൈ: ജില്ലാ ആംഡ് റിസർവിലെ (ഡിഎആർ) കാർവാർ പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. ഡിഎആറിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ഗുരുപ്രസാദ് നായിക് (35 ആണ് ബുധനാഴ്ച പുലർച്ചെ ഓഫീസിലെത്തി സീലിംഗിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. രാവിലെ 10 മണിയോടെ ക്ലറിക്കൽ സ്റ്റാഫുകൾ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കടം വാങ്ങിയ പണം ബുധനാഴ്ച രാവിലെ നായിക് തിരികെ നൽകിയതായി പറയപ്പെടുന്നു. ഗുരുപ്രസാദ് നല്ലൊരു കായികതാരമായിരുന്നെന്നും, കർത്തവ്യത്തിൽ സത്യസന്ധനാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 373 റിപ്പോർട്ട് ചെയ്തു. 292 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 292 ആകെ ഡിസ്ചാര്‍ജ് : 2953857 ഇന്നത്തെ കേസുകള്‍ : 373 ആകെ ആക്റ്റീവ് കേസുകള്‍ : 7332 ഇന്ന് കോവിഡ് മരണം : 4  ആകെ കോവിഡ് മരണം : 38253 ആകെ പോസിറ്റീവ് കേസുകള്‍ : 2999471…

Read More

വിദഗ്ധ ചികിൽസക്കായി വരുൺ സിങ്ങിനെ വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ഉന്നത ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റിയതായി മദ്രാസ് റെജിമെന്റൽ സെന്റർ കമാൻഡന്റ് ബ്രിഗേഡിയർ രാജേശ്വര് സിംഗ് അറിയിച്ചു. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 14 പേരുമായി പോയ ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ബുധനാഴ്ച കൂനൂരിനടുത്ത് കാട്ടേരിയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-12-2021).

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ബിപിൻ റാവത്തിന്റെ വിലാപയാത്രാ വാഹനം അപകടത്തിൽപ്പെട്ടു.

ചെന്നൈ: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട് കൂടാതെ മറ്റുചിലർക്ക് സാരമായ പരിക്കുകളുമുണ്ട്. വിലാപയാത്രയായി റാവത്തിന്റെ മൃതദേഹം വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലെ ആംബുലൻസുകളിലേയ്ക്ക് നാട്ടുകാർ പുഷ്പങ്ങൾ ചൊരിയുകയും ‘ഭാരത് മാതാ കീ ജയ്!’ എന്ന് വിളിക്കുകയും ചെയ്തു. Locals…

Read More

വ്യോമസേന ഹെലികോപ്ടര്‍ അപകടം; വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍.

ചെന്നൈ: അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ  സിംഗ് വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നത്. അദ്ദേഹത്തെ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റും. വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ മാത്രമാണ്.

Read More

മീൻ ദുർഗന്ധം കാരണം വയോധികയെ ബസിൽ നിന്ന് ഇറക്കിവിട്ടു.

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ വയോധികയിൽ നിന്ന് മീൻ ദുർഗന്ധം വമിക്കുന്നതായി കണ്ടക്ടർ പരാതിപ്പെട്ടതിനെ തുടർന്ന് വയോധികയെ നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കിവിട്ടു. ബസിൽ മത്സ്യത്തൊഴിലാളിയോട് കാണിക്കുന്ന വിവേചനത്തെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. மகளிர் மேம்பாட்டுக்காகக் கட்டணமில்லா உரிமைச்சீட்டை வழங்கி, அதை நடத்துநர்கள் திறம்படச் செயல்படுத்தி வரும் இக்காலத்தில், ஒரு நடத்துநரின் இச்செயல் கண்டிக்கத்தக்கதாக உள்ளது. எல்லோரும் சமம் என்ற பரந்த உள்ளத்துடன் நம் அனைவரது எண்ணமும் செயலும் அமைய வேண்டும். 2/2 — M.K.Stalin (@mkstalin) December 7, 2021…

Read More

ഡിഎആർ കോൺസ്റ്റബിൾ ഓഫീസിൽ തൂങ്ങിമരിച്ചു

ബെംഗളൂരു : ജില്ലാ ആംഡ് റിസർവിലെ (ഡിഎആർ) കാർവാറിലെ പോലീസ് കോൺസ്റ്റബിൾ ബുധനാഴ്ച ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. ഡിഎആറിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ഗുരുപ്രസാദ് നായിക് (35) ബുധനാഴ്ച പുലർച്ചെ ഓഫീസിലെത്തി സീലിംഗിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. രാവിലെ 10 മണിയോടെ ക്ലറിക്കൽ സ്റ്റാഫ് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹപ്രവർത്തകരിൽ നിന്ന് കടം വാങ്ങിയ പണം ബുധനാഴ്ച രാവിലെ നായിക് തിരികെ നൽകിയതായി പറയപ്പെടുന്നു. സഹപ്രവർത്തകർ പറയുന്നതനുസരിച്ച്, ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കാം, അതായിരിക്കാം കടങ്ങൾ തീർക്കാൻ കാരണം. ഗുരുപ്രസാദ്…

Read More

വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തി.

ചെന്നൈ: നീലഗിരിയിലെ കൂനൂരിന് സമീപം തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി. എയർ ചീഫ് മാർഷൽ വിആർ ചൗധരി സുലൂർ വ്യോമസേന താവളത്തിൽ എത്തിയതിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. IAF chopper crash: Black box retrieved from crash site near Coonoor https://t.co/ch3XHMjkL9 — Dhanya Rajendran (@dhanyarajendran) December 9, 2021 വിങ് കമാൻഡർ ആർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 അംഗ ഐഎഎഫ് ഉദ്യോഗസ്ഥരുടെ…

Read More