ഒമിക്രോൺ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ

ബെംഗളൂരു : ഒമിക്‌റോണിന്റെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ സുദർശൻ പറഞ്ഞതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ കണ്ടെത്തലുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സുദർശൻ സംസ്ഥാന മന്ത്രിസഭയെ വിവരമറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി സഭ യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വരും എന്ന സൂചന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ സാങ്കേതിക ഉപദേശക സമിതി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നിയന്ത്രണങ്ങൾ ഏത് താരത്തിലുള്ളതാകും…

Read More

മാറ്റിവെച്ച പി.യു മിഡ് ടേം പരീക്ഷകൾ ആരംഭിച്ചു

Karnataka SSLC Exam 2020

ബെംഗളൂരു: പിയുസി രണ്ടിലെ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച രാവിലെ സെഷനിൽ ഹിസ്റ്ററി, ഫിസിക്‌സ് എന്നിവയോടൊപ്പം മിഡ്‌ടേം പരീക്ഷകൾ ആരംഭിക്കും. ഡിസംബർ 9 മുതൽ 23 വരെ ആണ് പി.യു.സി I മിഡ്‌ടേം പരീക്ഷകൾ നടക്കുന്നത്. പി.യു.സി II വിദ്യാർത്ഥികൾക്ക്, ഓരോ ജില്ലയിലെയും ഡെപ്യൂട്ടി ഡയറക്ടർമാർ ഓരോ കോളേജിനും നോഡൽ സെന്ററുകൾ വഴി ചോദ്യപേപ്പറുകൾ നൽകും. പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ സ്വന്തം കോളേജുകളിലെ അധ്യാപകർ മൂല്യനിർണ്ണയം നടത്തും. പരീക്ഷയുടെ 15 പ്രവൃത്തി ദിവസങ്ങളിൽ ഫലം എസ്എടിഎസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. മൂല്യനിർണയ പ്രക്രിയയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായാൽ പ്രിൻസിപ്പൽ…

Read More

ബിഎംടിസി ബസിൽ മോഷണം; വീട്ടമ്മയുടെ സ്വർണാഭരണങ്ങളുമായി രണ്ട് യുവതികൾ കടന്നുകളഞ്ഞു

ബെംഗളൂരു : ബിഎംടിസി ബസിലെത്തി വീട്ടമ്മയുടെ 4 ലക്ഷം രൂപ വിലമതിക്കുന്ന 107 ഗ്രാം സ്വർണാഭരണങ്ങളുമായി രണ്ട് സ്ത്രീകൾ കടന്നുകളഞ്ഞു. ഇതിൽ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു എന്നും ബസ് മജസ്റ്റിക്കിലേക്ക് പോകുമ്പോൾ കുഞ്ഞിനെ കൈയിലെടുക്കാൻ ഇരുവരും ആവശ്യപ്പെട്ടതായി ഹോസ റോഡിലെ താമസക്കാരിയായ ദിവ്യ ബിബി പോലീസിനോട് പറഞ്ഞു. താനും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഭർത്താവുമായ കിരൺ കുമാറിനൊപ്പം കെഎസ്ആർ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നെന്ന് ദിവ്യ പറഞ്ഞു. രാത്രി 7.40 ഓടെ ബസ് മഡിവാളയ്ക്ക് സമീപം എത്തിയപ്പോൾ 25 നും 30 നും…

Read More

സംസ്ഥാനത്തെ 1.77 ലക്ഷം ഏക്കർ വനഭൂമി കൈയേറി; റിപ്പോർട്ട്

ബെംഗളൂരു : സംസ്ഥാന വനംവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം 1,77,997 ഏക്കറിലധികം വനഭൂമി കൈയേറിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, സംസ്ഥാനത്ത് 1,01,017 വനഭൂമി കയ്യേറ്റങ്ങൾ ഉണ്ടെന്നും അവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു; മൂന്നേക്കറിൽ താഴെയുള്ളവയും മൂന്നേക്കറിന് മുകളിലുള്ളവയും. ഈ കൈയേറ്റങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് വർഷങ്ങളായി ഒരിഞ്ച് ഭൂമി പോലും കൈയേറ്റക്കാരിൽ നിന്ന് തിരിച്ചെടുത്തിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് ഏക്കറിനു മുകളിലുള്ള കയ്യേറ്റത്തിന്റെ കാര്യത്തിൽ, ചിക്കമംഗളൂരു ഫോറസ്റ്റ് സർക്കിളിൽ 14,016.62 ഏക്കറും, ശിവമോഗ സർക്കിളിൽ 27,918.06 ഏക്കറും, കാനറ ഫോറസ്റ്റ്…

Read More

പ്രതിഷേധങ്ങൾക്കൊടുവിൽ അസീസ് സെയ്റ്റ് മെയിൻ റോഡ് പണി പുനരാരംഭിച്ചു

ബെംഗളൂരു : ഏറെ നാളായി ശോച്യാവസ്ഥയിലായ അസീസ് സെയ്‌റ്റ് മെയിൻ റോഡ് നന്നാക്കാനുള്ള ജോലികൾ ഈ ആഴ്ച ആദ്യം പുനരാരംഭിച്ചു. യഥാർത്ഥത്തിൽ ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ നേരത്തെ രണ്ടുതവണ നിർത്തിവച്ചിരുന്നു, ശാന്തനഗർ, ഗൗസിയാനഗർ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഇത് ബാധിച്ചിരുന്നു. അസീസ് സെയ്ത് മെയിൻ റോഡിന്റെ പ്രവൃത്തി വൈകുന്നതിനെതിരെ സയാജി റാവു റോഡിലെ എംസിസിയുടെ ഹെഡ് ഓഫീസിനും ഉദയഗിരിയിലെ സോൺ 8 ഓഫീസിനു മുന്നിലും പ്രതിഷേധം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ധനസഹായത്തിൽ 250 ലക്ഷം രൂപ ചെലവിലാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ…

Read More

ടിബറ്റൻ സെറ്റിൽമെന്റ് ക്യാമ്പിൽ 23 പേർക്ക് കൊവിഡ്

മൈസൂരു : ബൈലക്കുപ്പയിലെ ടിബറ്റൻ ലാമ ക്യാമ്പിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. റെസിഡൻഷ്യൽ ക്യാമ്പ് അടച്ചുപൂട്ടുകയും എല്ലാ കോവിഡ് പോസിറ്റീവ് രോഗികളെയും ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. ഹെൽത്ത് ഓഫീസർ ഡോ.ശരത് ടിബറ്റൻ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ക്യാമ്പിൽ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള കൂടുതൽ മുൻകരുതലുകൾ ആരംഭിക്കുന്നതിന് സെറ്റിൽമെന്റിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.      

Read More

158 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു

Covid Karnataka

ബെംഗളൂരു : 158 ദിവസത്തെ അതായത് അഞ്ച് മാസത്തിലധികമായുള്ള ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച കൊപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) നിന്ന് വനിതാ കോവിഡ് -19 രോഗിയെ ഡിസ്ചാർജ് ചെയ്തു. കൊപ്പൽ ജില്ലയിലെ ആശുപത്രിയിലെ ജീവനക്കാർ പറയുന്നത്, വൈറൽ അണുബാധയുള്ള ഒരു രോഗിക്ക് ആശുപത്രിയിൽ തുടരേണ്ടി വന്നതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണ് ഇതെന്നും, ഒരുപക്ഷേ, സംസ്ഥാനത്ത് പോലും ഏറ്റവും കൂടുതൽ നേരം താമസിച്ചത് ഈ രോഗിയായിരിക്കുമെന്നാണ്. കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുമ്പോൾ ജൂലൈ 3 ന് 43 കാരിയായ…

Read More

മാലിന്യം ശേഖരിക്കുന്നവർക്കായി ആധാർ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : അടുത്തിടെ നഗരത്തിലെ ബസവലിംഗപ്പ നഗർ കോളനിയിൽ ആന്റി പൊല്യൂഷൻ ഡ്രൈവ് ഫൗണ്ടേഷനും (എപിഡിഎഫ്) ഹരിരു ദാലയും ചേർന്ന് മാലിന്യം ശേഖരിക്കുന്നവർക്കായി സംഘടിപ്പിച്ച ആധാർ കാർഡ് ക്യാമ്പിൽ നിന്ന് മാലിന്യം ശേഖരിച്ച് ഉപജീവനം നടത്തുന്ന 64 പേർക്ക് പ്രയോജനം ലഭിച്ചു. മാലിന്യം ശേഖരിക്കുന്ന 30 പേരുടെ മൊബൈൽ നമ്പർ മാറ്റം, 8 പേരുടെ വിലാസം മാറ്റം, 12 പുതുക്കലുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ തിരുത്തലുകളും അപ്‌ഡേറ്റുകളും നൽകി 60 മാലിന്യം ശേഖരിക്കുന്നവരുടെ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യ്തു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ…

Read More

കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവം ; മതപരിവർത്തന ശ്രമത്തിൽ മനംനൊന്ത്

ബെംഗളൂരു : ബുധനാഴ്ച മോർഗൻസ് ഗേറ്റിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാഗേഷ് ഷെരിഗുപ്പി(30)നെ തൂങ്ങിമരിച്ച നിലയിലും ഭാര്യ വിജയലക്ഷ്മി(26), മക്കളായ സ്വപ്ന(8), സമർത്(4) എന്നിവരെയും കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വിജയലക്ഷ്മിയും മക്കളും വിഷം കഴിച്ച് മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ ജില്ലാ വെൻലോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നൂർജഹാൻ എന്നയാളാണ് തന്റെ ഭാര്യയെ നിർബന്ധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ നാഗേഷ് കുറ്റപ്പെടുത്തിയതായി സിറ്റി…

Read More

ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്; ഒരാളെ കാണാനില്ല

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു :ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്. 43 ഉം 50 ഉം വയസുള്ള യാത്രക്കാർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രണ്ടുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, എന്നാൽ മറ്റൊരു ജർമ്മൻകാരനെ കാണാതാവുകയും അയാളുടെ ഫോണും സ്വിച്ച് ഓഫ് ആണെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒമിക്രോൺ വൈറസിന്റെ ജീനോം സീക്വൻസിങ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് രണ്ട് പേരുടെ സാമ്പിളുകൾ അയച്ചിരിക്കുകയാണ്.  

Read More