ഒമിക്രോൺ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ

ബെംഗളൂരു : ഒമിക്‌റോണിന്റെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ സുദർശൻ പറഞ്ഞതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ കണ്ടെത്തലുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സുദർശൻ സംസ്ഥാന മന്ത്രിസഭയെ വിവരമറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി സഭ യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വരും എന്ന സൂചന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

എന്നാൽ സാങ്കേതിക ഉപദേശക സമിതി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നിയന്ത്രണങ്ങൾ ഏത് താരത്തിലുള്ളതാകും എന്ന് മന്ത്രി സഭ യോഗത്തിന് ശേഷം വ്യക്തമാകുകയുള്ളു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts