ബെംഗളൂരു : സംസ്ഥാന വനംവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം 1,77,997 ഏക്കറിലധികം വനഭൂമി കൈയേറിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, സംസ്ഥാനത്ത് 1,01,017 വനഭൂമി കയ്യേറ്റങ്ങൾ ഉണ്ടെന്നും അവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു; മൂന്നേക്കറിൽ താഴെയുള്ളവയും മൂന്നേക്കറിന് മുകളിലുള്ളവയും.
ഈ കൈയേറ്റങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് വർഷങ്ങളായി ഒരിഞ്ച് ഭൂമി പോലും കൈയേറ്റക്കാരിൽ നിന്ന് തിരിച്ചെടുത്തിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മൂന്ന് ഏക്കറിനു മുകളിലുള്ള കയ്യേറ്റത്തിന്റെ കാര്യത്തിൽ, ചിക്കമംഗളൂരു ഫോറസ്റ്റ് സർക്കിളിൽ 14,016.62 ഏക്കറും, ശിവമോഗ സർക്കിളിൽ 27,918.06 ഏക്കറും, കാനറ ഫോറസ്റ്റ് സർക്കിളിൽ 9,287.17 ഏക്കറും കൈയേറ്റമാണ് വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.