ബെംഗളൂരു : ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചള്ളഘട്ടയിൽ നൈസ് റോഡിനു കുറുകെ മൈസൂരു റോഡിലൂടെയുള്ള നിർദ്ദിഷ്ട ഇന്റർ മോഡൽ ട്രാൻസിറ്റ് ഹബ് (ഐഎംടിഎച്ച്) നിർത്തലാക്കാൻ തീരുമാനിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഒരു ഗതാഗത മാർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സഹായിക്കുന്നതിന് വിദേശ നഗരങ്ങളിൽ ഐഎംടിഎച്ച് കൾ സാധാരണമാണ്. “ഞങ്ങൾ ചല്ലഘട്ടയിൽ നിർദ്ദേശിച്ച ഐഎംടിഎച്ച് ഉപേക്ഷിക്കാൻ തീരുമാനിച്ചു, അവിടെ ഒരു സ്റ്റേഷൻ-കം-ഡിപ്പോ മാത്രമേ വരൂ. നേരത്തെ ചള്ളഘട്ടയിൽ എലിവേറ്റഡ് ഡിപ്പോയും താഴെ കെഎസ്ആർടിസി, ബിഎംടിസി ബസുകൾക്കായി ബസ് ഡിപ്പോയും സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ ഡിപ്പോ…
Read MoreYear: 2021
ക്രിസ്മസിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി.
ബെംഗളൂരു: കേരള ആർടിസി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തുന്നു. അധിക സർവീസുകൾ ലഭിക്കുന്നത് കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടാതെ 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷൽ സർവീസുണ്ടാകും. സ്പെഷൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ബസ് സമയം (രാത്രി) കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9.30, 10.11. നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)- 11.45. പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ )-…
Read Moreട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ എഞ്ചിനീയർ മരിച്ചു.
ബെംഗളൂരു: ഡിസംബർ 19 ന് അർദ്ധരാത്രി ഹുബാള്ളി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ബിബിഎംപിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വീണ് മരിച്ചു. ബിബിഎംപിയിൽ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന രംഗരാജു എസ്.എ. (59) ഡിസംബർ 19ന് രാത്രി ബെംഗളൂരുവിലേക്കുള്ള ട്രെയിനിനു പകരം ബെലഗാവിയിലേക്കുള്ള ട്രെയിനിൽ ആണ് കയറിയിയത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ട്രെയിൻ മാറികയറി എന്ന് മനസ്സായിലായത്. ഇതേതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ്, അദ്ദേഹം കാൽ വഴുതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുകയും മരണം സംഭവിക്കുകയും ചെയ്തത്.
Read Moreബ്രിഗേഡ് റോഡിൽ പുതുവത്സര രാവ് നിശബ്ദമായിരിക്കും.
ബെംഗളൂരു: ബ്രിഗേഡ് റോഡിൽ പുതുവത്സരാഘോഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും ബ്രിഗേഡ് റോഡ് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് അസോസിയേഷൻ അംഗങ്ങൾ ഈ വർഷം പുതുവർഷ രാവിൽ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകി, ഒമിക്‌റോൺ വേരിയന്റിലെ കുതിച്ചുചാട്ടം കണക്കിലെടുത് ഡിസംബർ 15 മുതൽ ആരംഭിച്ചിരുന്ന തെരുവിൽ വെളിച്ചം പകരുന്ന പരമ്പരാഗത രീതി അസോസിയേഷൻ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല എന്നാൽ ഈ വർഷം ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചതായി അസോസിയേഷൻ സെക്രട്ടറി സുഹൈൽ…
Read Moreമതപരിവർത്തനം നിശ്ശബ്ദമായ അധിനിവേശമാണ്, അനുവദിക്കരുത്: മുഖ്യമന്ത്രി
ബെംഗളൂരു : മതപരിവർത്തനം നിശബ്ദമായ അധിനിവേശമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച മതപരിവർത്തനത്തിന്റെ വിപത്ത് സമൂഹത്തിൽ വളരാൻ അനുവദിക്കരുതെന്ന് പറഞ്ഞു. “ഹിന്ദുക്കൾ ഇടയ്ക്കിടെ വലിയ തോതിലുള്ള മതപരിവർത്തനത്തിന് ഇരയായിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള മറ്റ് മതങ്ങളിൽ നിന്നുള്ളവരെ കണ്ടാൽ, അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നു. ഭൂമിശാസ്ത്രപരമായ അധിനിവേശത്തിന് പുറമെ, രാജ്യത്ത് ഒരു മതപരമായ അധിനിവേശമുണ്ട്. ഭൂമിശാസ്ത്രപരമായ അധിനിവേശമാണെങ്കിൽ. പരസ്യമായി സംഭവിക്കുന്നു, മതപരമായ അധിനിവേശം സാവധാനത്തിൽ സംഭവിക്കുന്നു,” വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബൊമ്മൈ പറഞ്ഞു.
Read Moreനഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ മാസ്ക്ക് അഴിക്കല്ലേ.. രൂപ 250 പോയിക്കിട്ടും..
ബെംഗളൂരു: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിനും പകർച്ച തടയുന്നതിനുമായി ആരോഗ്യരംഗത്തെ വിദഗ്ധർ ഉപദേശിക്കുന്ന മാർഗ്ഗങ്ങൾ ആണ് വായും മൂക്കും മൂടുന്ന മുഖാവരണം ധരിക്കര കൈ തുടർച്ചയായി വൃത്തിയാക്കുക മുഖത്തും കണ്ണുകളിലും തുടരെത്തുടരെ സ്പർശിക്കാതിരിക്കുക പ്രതിരോധകുത്തിവെപ്പ് 2 ഡോസും എടുത്തിരിക്കുക എന്നിവ. മുഖാവരണം ഉപയോഗിക്കുന്നത് രോഗത്തിൻ്റെ സാമൂഹിക വ്യാപനതോത് വളരെയധികം കുറക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ മാസ്ക് നിയമം മൂലം നിർബന്ധമാക്കിയതോടൊപ്പം നിയമം അനുസരിക്കാത്തവരിൽ നിന്ന് പിഴയും ഈടാക്കുന്നുണ്ട്, നിയമ ലംഘനം കണ്ടെത്തുന്നതോടൊപ്പം അധിക വരുമാനം നേടാനുള്ള അവസരമായി കൂടിയാണ്…
Read Moreകർണാടക പോലീസിന്റെ ഭാഗമാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം
ബെംഗളൂരു: ട്രാൻസ്‌ജെൻഡേഴ്‌സിന് ആദ്യമായി കർണാടക പോലീസിന്റെ വാതിലുകൾ തുറക്കുന്നു. സ്പെഷ്യൽ റിസർവ് സബ്ഇൻസ്‌പെക്ടർമാരെയും സീൻ ഓഫ് ക്രൈം ഓഫീസർമാരെയും (എസ്‌ഒസിഒ) നിയമിക്കുന്നതിനുള്ള നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ കർണാടക പോലീസ് കമ്മ്യൂണിറ്റിയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച്, 70 തസ്തികകളിൽ അഞ്ചെണ്ണം ട്രാൻസ്‌ജെൻഡറുകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 12 മുതൽ ജനുവരി 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫോറൻസിക് സയൻസ് ലബോറട്ടറിയും ട്രാൻസ്‌ജെൻഡറുകൾക്കായി നീക്കിവച്ചിരിക്കുന്ന മൂന്ന് ഒഴിവുകളുള്ള 206 സീൻ ഓഫ് ക്രൈം ഓഫീസർ…
Read Moreഎംഇഎസിനെതിരെ കന്നഡ അനുകൂല പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു
ബെംഗളൂരു : മഹാരാഷ്ട്ര ഏകീകരണ സമിതി ബെലഗാവിയിലെ പ്രശസ്ത കന്നഡ പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സങ്കൊല്ലി രായണ്ണയുടെ പ്രതിമ നശിപ്പിച്ചതിനെതിരെ കർണാടകയിൽ ഉടനീളം നിരവധി കന്നഡ അനുകൂല സംഘടനകളുടെ പ്രവർത്തകർ തിങ്കളാഴ്ച പ്രതിഷേധിച്ചു. കന്നഡക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ആയിരക്കണക്കിന് കന്നഡ പ്രവർത്തകർ പദ്ധതിയിട്ടിട്ടുണ്ടെന്നും ബെലഗാവിയിൽ എത്തുകയാണെന്നും കർണാടക സംരക്ഷണ വേദികെ നാരായണ ഗൗഡ പറഞ്ഞു. “എന്തായാലും, ശൈത്യകാലം നടക്കുന്ന ബെലഗാവിയിലെ സുവർണ സൗധ ഉപരോധിക്കാനുള്ള ഞങ്ങളുടെ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു,” അദ്ദേഹം പറഞ്ഞു.
Read Moreമൂന്നാം കോവിഡ് തരംഗത്തിനായി തയ്യാറെടുക്കുക ;ബിബിഎംപി
ബെംഗളൂരു : കോവിഡ് കേസുകളുടെ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രികളോടും നഴ്സിംഗ് ഹോമുകളോടും ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ കെ വി ത്രിലോക് ചന്ദ്ര, കോവിഡ് രോഗികൾക്കായി കിടക്കകൾ തയ്യാറാണെന്ന് ഉറപ്പാക്കാൻ പ്രൈവറ്റ് ഹോസ്പിറ്റൽസിനോട് ആവശ്യപ്പെട്ടു.
Read Moreആശുപത്രികളിൽ എസ്എആർഐ, ഇൻഫ്ലുവൻസ രോഗികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ ബിബിഎംപി നിർദേശം
ബെംഗളൂരു : ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അസുഖം (എസ്എആർഐ) അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖവുമായി വരുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 പരിശോധനകൾ നിർബന്ധമാക്കി ബിബിഎംപി. “ബിബിഎംപി പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ ഒപിഡിയിൽ വരുന്ന എല്ലാ എസ്എആർഐ, ഐഎൽഐ രോഗികളും നിർബന്ധമായും കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം, ആവശ്യമെങ്കിൽ മറ്റ് രോഗികളും ഇതിന് വിധേയരാകാൻ നിർദ്ദേശിക്കാം,” ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ ഡോ ത്രിലോക് ചന്ദ്ര പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോം അസോസിയേഷനുമായും 100-ലധികം സ്വകാര്യ ആശുപത്രികളുമായും നടത്തിയ യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്.…
Read More