നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ മാസ്ക്ക് അഴിക്കല്ലേ.. രൂപ 250 പോയിക്കിട്ടും..

ബെംഗളൂരു: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിനും പകർച്ച തടയുന്നതിനുമായി ആരോഗ്യരംഗത്തെ വിദഗ്ധർ ഉപദേശിക്കുന്ന മാർഗ്ഗങ്ങൾ ആണ് വായും മൂക്കും മൂടുന്ന മുഖാവരണം ധരിക്കര കൈ തുടർച്ചയായി വൃത്തിയാക്കുക മുഖത്തും കണ്ണുകളിലും തുടരെത്തുടരെ സ്പർശിക്കാതിരിക്കുക പ്രതിരോധകുത്തിവെപ്പ് 2 ഡോസും എടുത്തിരിക്കുക എന്നിവ.

മുഖാവരണം ഉപയോഗിക്കുന്നത് രോഗത്തിൻ്റെ സാമൂഹിക വ്യാപനതോത് വളരെയധികം കുറക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ മാസ്ക് നിയമം മൂലം നിർബന്ധമാക്കിയതോടൊപ്പം നിയമം അനുസരിക്കാത്തവരിൽ നിന്ന് പിഴയും ഈടാക്കുന്നുണ്ട്, നിയമ ലംഘനം കണ്ടെത്തുന്നതോടൊപ്പം അധിക വരുമാനം നേടാനുള്ള അവസരമായി കൂടിയാണ് വിവിധ വകുപ്പുകൾ ഇതിനെ കാണുന്നത്.

ബി.ബി.എം.പി. നിരവധി മാർഷലുകളെയാണ് നിയമ ലംഘനം പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്, പ്രധാന ബസ് സ്റ്റേഷനുകളിൽ എല്ലാം ഇവരുടെ സാന്നിധ്യം ഉണ്ട്.മജസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റേഷനിലെ മേൽപ്പാലങ്ങളുടെ മുകളിൽ മാസ്ക് കൃത്യമായി ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുന്നത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന മെട്രോ ട്രെയിനുകളിൽ കർണാടക പോലീസിലെ വനിതാ കോൺസ്റ്റബിൾമാരെയാണ് പിഴയൊടുക്കാൻ നിയോഗിച്ചിരിക്കുന്നത്.

എല്ലാ മെട്രോ ട്രെയിനുകളിലും യാത്ര ചെയ്യുന്ന ഇവർ മാസ്ക് കൃത്യമായി ധരിക്കാത്ത ആളെ കണ്ടാൽ ആദ്യം മൊബൈലിൽ ഫോട്ടോ എടുക്കുകയും പിന്നീട് 250 രൂപ ഈടാക്കുകയും ചെയും, രശീതി നൽകുന്നുണ്ട്, ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യു.പി.ഐ വഴി പണമടക്കാനും സൗകര്യമുണ്ട്.

അതേ സമയം കെ.എസ്.ആർ.ടി.സിയിലും, ബി.എം.ടി.സിയിലും പരിശോധന കുറവാണ്, അതു കൊണ്ട് വിദ്യാസമ്പന്നർ എന്ന് കരുതുന്നവർ പോലും മാസ്ക്ക് താടിയിൽ ധരിച്ച് നടക്കുന്നത് ഇവിടെ സാധാരണ സംഭവമാണ്. ബസ് കണ്ടക്ടർ മാരിൽ നല്ലൊരു ശതമാനവും മുഖാവരണം കൃത്യമായി ഉപയോഗിക്കുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us