ബ്രിഗേഡ് റോഡിൽ പുതുവത്സര രാവ് നിശബ്ദമായിരിക്കും.

new year

ബെംഗളൂരു: ബ്രിഗേഡ് റോഡിൽ പുതുവത്സരാഘോഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും ബ്രിഗേഡ് റോഡ് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് അസോസിയേഷൻ അംഗങ്ങൾ ഈ വർഷം പുതുവർഷ രാവിൽ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു.

ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകി, ഒമിക്‌റോൺ വേരിയന്റിലെ കുതിച്ചുചാട്ടം കണക്കിലെടുത് ഡിസംബർ 15 മുതൽ ആരംഭിച്ചിരുന്ന തെരുവിൽ വെളിച്ചം പകരുന്ന പരമ്പരാഗത രീതി അസോസിയേഷൻ ഉപേക്ഷിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

കഴിഞ്ഞ വർഷം ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല എന്നാൽ ഈ വർഷം ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചതായി അസോസിയേഷൻ സെക്രട്ടറി സുഹൈൽ യൂസഫ് പറഞ്ഞു. പുതുവർഷ രാവിൽ ജനക്കൂട്ടം വളരെ കൂടുതലാണ് അതിനാൽ, തിരക്ക് ഇല്ലെന്ന് ഉറപ്പാക്കാൻ, സാധാരണ സമയത്തിന് 1-2 മണിക്കൂർ മുമ്പ് കടകൾ അടക്കാനാണ് ഇത്തവണ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts