തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 25,000 രൂപ നൽകുക; കാർമിക ഹക്കുഗല സമര സമിതി.

ബെംഗളൂരു: തൊഴിലാളികൾക്ക് മിനിമം പ്രതിമാസ വേതനം 25,000 രൂപ നൽകണമെന്ന് കാർമിക ഹക്കുഗല സമര സമിതി ആവശ്യപ്പെട്ടു. ഞായറാഴ്ച സംഘടിപ്പിച്ച ലേബർ കൺവെൻഷനിൽ, ലേബർ കോഡുകൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുകൂലമാണെന്നും തൊഴിലാളിവർഗത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും സമിതി പറഞ്ഞു.

പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി സർക്കാർ കരാർ തൊഴിൽ നിർത്തലാക്കണമെന്നും തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

സർക്കാരുകൾ തൊഴിൽ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത അഭിഭാഷകൻ ബാലൻ കുറ്റപ്പെടുത്തി. പൗരകാർമ്മികർക്കും മറ്റ് വിവിധ പൗര സ്ഥാപനങ്ങളിലെ മറ്റ് കരാർ തൊഴിലാളികൾക്കും തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലന്നും ഈ പൊരുത്തക്കേടുകൾ മറ്റ് വിവിധ സംഘടനകളിൽ നിലവിലുണ്ടെന്നും. സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുള്ള കരാർ തൊഴിലാളികൾക്കും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts