ജോസ് ആലുക്കാസ് സ്റ്റോറിൽ മോഷണം; ഒരാൾ അറസ്റ്റിൽ.

ചെന്നൈ: ഡിസംബർ 15ന് പുലർച്ചെ വെല്ലൂർ തോട്ടപ്പാളയത്തുള്ള ജോസ് ആലുക്കാസ് ഷോറൂമിൽ നടന്ന മോഷണത്തിൽ നിന്ന് എട്ട് കോടിയിലധികം വിലമതിക്കുന്ന 15 കിലോ സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്. കൂടാതെ കടയിൽ നിന്ന് 500 ഗ്രാം വെള്ളിയും ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഒരു ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, നാല് ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ട് ടീമുകളാണ് പോലീസ് അന്വേഷണത്തിനായി രൂപീകരിച്ചത്.

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷം പള്ളികൊണ്ടവായ് സ്വദേശിയായ തീക്കരം എന്നയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഒടുഗത്തൂരിൽ നിന്ന് സ്വർണത്തിന്റെ ഒരു ഭാഗം ഉരുക്കി ചില കുറ്റിച്ചെടികളിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ ഇനിയും പിടികൂടാനുണ്ട്.

കവർച്ച പുറത്തായതോടെ, അക്രമികളെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവം നടന്നതിന് ശേഷം കടയിൽ നിന്ന് മോഷ്ടാരിലൊരാൾ ധരിച്ചിരുന്ന വിഗ് ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us