ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.എൽ.ജാലപ്പ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 98 കാരനായ മുൻ കേന്ദ്രമന്ത്രി ആർ.എൽ.ജലപ്പ ഇന്ന് വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. ശ്വാസകോശവും വൃക്കയും തകരാറിലായ അദ്ദേഹത്തെ ഡിസംബർ 10 ന് കോലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ജാലപ്പയ്ക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തു. കർണാടകയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായ ജാലപ്പ നാല് തവണ ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്നു. ചിക്കബെല്ലാപൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ തൗബഗെരെയിൽ…
Read MoreDay: 17 December 2021
ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ നിന്ന് സീലിംഗ് ഫാനുകൾ നീക്കം ചെയ്‌ത് ഐഐഎസ്‌സി.
ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിയിലെ (ഐഐഎസ്‌സി) ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കം ചെയ്തു. കൂടാതെ വിദ്യാർഥികൾ ടെറസിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നുണ്ട്. 2020 മാർച്ചിനു ശേഷം ഇവിടെ പഠന സമ്മർദങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളെ കൊണ്ട് 7 വിദ്യാർഥികളാണ് മരിച്ചത്. ക്യാംപസിലെ യു- ബ്ലോക് ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ച മുതലാണ് സീലിങ് ഫാനുകൾ നീക്കം ചെയ്ത് തുടങ്ങിയത്. പകരം ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിച്ചുവരികയാണ്.15 ദിവസത്തിനകം മുഴുവൻ സീലിങ് ഫാനുകളും നീക്കാനാണ് തീരുമാനം. അതേസമയം, മാനസികാരോഗ്യം…
Read Moreഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്താൻ ബിബിഎംപി നിർദേശം.
ബെംഗളൂരു∙ പട്ടാന്തൂർ അഗ്രഹാര തടാകത്തിന്റെ തണ്ണീർത്തട പ്രദേശങ്ങളിലൂടെയുള്ള ഐടിപിഎൽ-വർത്തൂർകോടി റോഡ് നിർമാണം നിർത്തിവയ്ക്കാൻ ബിബിഎംപി നിർദേശം.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് വിരുദ്ധമായാണ് റോഡ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബഫർ സോൺ നിലനിർത്തുന്നതിനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് പ്രദേശവാസികൾ നേരത്തെ ബിബിഎംപിക്ക് പരാതി നൽകിയിരുന്നു. തടാകങ്ങളുടെ സംരക്ഷണം സംബന്ധിച്ച നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കയ്യേറ്റവും മാലിന്യനിക്ഷേപവും കാരണം നഗരത്തിലെ തടാകങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്നതിന് പുറമേയാണ് റോഡ് ഉൾപ്പെടെ നിർമിച്ചുവരുന്നത്.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 238 റിപ്പോർട്ട് ചെയ്തു. 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.20% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 317 ആകെ ഡിസ്ചാര്‍ജ് : 2956405 ഇന്നത്തെ കേസുകള്‍ : 238 ആകെ ആക്റ്റീവ് കേസുകള്‍ : 7076 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38282 ആകെ പോസിറ്റീവ് കേസുകള്‍ : 3001792…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-12-2021).
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreട്രെയിൻ വൈകി; പിഎസ്‌സി പുനഃപരീക്ഷ നടത്തും.
ബെംഗളൂരു∙ ട്രെയിൻ വൈകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് 29ന് വീണ്ടും പരീക്ഷ നടത്തും എന്ന് പിഎസ്‌സി അറിയിച്ചു. പുനഃപരീക്ഷയ്ക്കു ട്രെയിൻ ടിക്കറ്റിന്റെ പകർപ്പ് പിഎസ്‌സിക്ക് 22നുള്ളിൽ സമർപ്പിക്കണം. ഹാസൻ-സോളാപൂർ എക്സ്പ്രസ് 5 മണിക്കൂറോളം വൈകിയതാണ് കലബുറഗിയിൽ സെന്ററുകൾ ലഭിച്ച തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവാൻ കാരണം. ഇതിനെത്തുടർന്ന് ഉദ്യോഗാർഥികൾ റായ്ച്ചൂരിൽ ട്രെയിൻ മണിക്കൂറോളം തടഞ്ഞിട്ട് പ്രതിശേതിച്ചിരുന്നു.
Read Moreമല്ലേശ്വരം അയ്യപ്പക്ഷേത്രോത്സവം; 22-ന് കൊടിയേറും.
ബെംഗളൂരു: ഡിസംബർ 22 ബുധനാഴ്ച രാവിലെ പത്തിന് മല്ലേശ്വരം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി ശ്രീനാരായണൻ പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറും. 21 -12 -2021 – വൈകീട്ട് പ്രാസാദശുദ്ധി, മുളപൂജ. 22-12 -2021 – വൈകീട്ട് ആറിന് ആലപ്പി സുരേഷ് ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജന, 23-12 -2021 -രാവിലെ ഒമ്പതിന് പഞ്ചമുഖി ഗണപതി സംഘത്തിലെ ഇന്ദിര മൂർത്തിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനം, 24-12 -2021 – വൈകീട്ട് 6.30-ന് കെ.എൽ. ശ്രീകണ്ഠൻ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, 25-12 -2021 -രാവിലെ പത്തിന് ഉത്സവബലി, വൈകീട്ട്…
Read Moreകർണാടകയിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതരുടെ എണ്ണം 8 ആയി
ബെംഗളൂരു: കർണാടകയിൽ കൊറോണ വൈറസിന്റെ പുതിയ വേരിയന്റായ ഒമിക്രോണിന്റെ അഞ്ച് പുതിയ കേസുകൾ കൂടി കണ്ടെത്തിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് മടങ്ങിയെത്തിയ 19 വയസുള്ള പുരുഷൻ, ഡൽഹിയിൽ നിന്ന് യാത്ര ചെയ്ത 36 വയസ്സുള്ള ഒരു പുരുഷനും 70 വയസ്സുള്ള ഒരു സ്ത്രീയും കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 52-കാരനും 33-കാരനും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് എന്നും സുധാകർ പറഞ്ഞു. ഈ മാസം ആദ്യം ഇന്ത്യയിൽ ഒമൈക്രോൺ വേരിയന്റിന്റെ ആദ്യ രണ്ട് കേസുകൾ കർണാടകയിലാണ് റിപ്പോർട്ട് ചെയ്തത്.…
Read More‘റെഡ്’ അലർട്ട്: ബെംഗളൂരുവിലെ 168 കിലോമീറ്റർ റോഡുകൾ ഗതാഗതയോഗ്യമല്ല
ബെംഗളൂരു : റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20,060 കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും, എല്ലാവരേയും ഞെട്ടിച്ച് മൂന്ന് മാസത്തിന് ശേഷം, 168.21 കിലോമീറ്റർ ദൈർഘ്യമുള്ള ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ പട്ടിക ബിബിഎംപി കൊണ്ടുവന്നു. ബിബിഎംപിയുടെ പ്രധാന റോഡ്‌സ് ഡിവിഷൻ തയ്യാറാക്കിയ തകർന്ന റോഡുകളുടെ പട്ടികയിൽ 20,060 കോടി രൂപ നന്നായി ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നഗരത്തിലെ 1,261.36 കിലോമീറ്റർ പ്രധാന റോഡുകളിൽ (ആർട്ടീരിയൽ, സബ് ആർട്ടീരിയൽ) ഏകദേശം 168 കിലോമീറ്റർ റോഡുകൾ മോട്ടോർ യോഗ്യമല്ലെന്നും അടിയന്തര പുനർനിർമ്മാണം ആവശ്യമാണെന്നും റോഡുകൾ…
Read Moreബിരുദ സർട്ടിഫിക്കറ്റും മറ്റ് രേഖകളും കമ്പനികളുമായി പങ്കിടുന്നതിനായി ഇ-സഹമതി ആപ്പ്
ബെംഗളൂരു : കർണാടക സർക്കാർ ഉടൻ തന്നെ ഇ-സഹമതി എന്ന മൊബൈൽ ആപ്പ് പുറത്തിറക്കും, ഇത് പ്രൈവറ്റ് കമ്പനികളിൽ ജോലി നേടുന്നതിനും സർവകലാശാലകളിലോ കോളേജുകളിലോ പ്രവേശനം നേടുന്നതിനും ഉദ്യോഗാർഥികളുടെ യൂണിവേഴ്സിറ്റി, കമ്പനി എന്നിവയുമായി ഡാറ്റ സ്വന്തമാക്കാനും, നിയന്ത്രിക്കാനും, പങ്കിടാനും പൗരന്മാരെ ആപ്ലിക്കേഷൻ സഹായിക്കുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ പിന്തുണയോടെ ഗവൺമെന്റിന്റെ ഇ-ഗവേണൻസ് ഡിപ്പാർട്ട്‌മെന്റ് വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പൗരന്മാർക്ക് അവരുടെ സ്വകാര്യ വിവരങ്ങളും രേഖകളും കമ്പനികളുമായും സർവ്വകലാശാലകളുമായും പങ്കിടാൻ പ്രാപ്‌തമാക്കും, അവിടെ അത് ജോലി നേടുന്നതിനും വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശനത്തിനും സഹായിക്കുമെന്ന് അവർ കരുതുന്നു.…
Read More