ആന സഫാരി ട്രക്കിനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രക്കിൽ ഇരിക്കുന്ന ആളുകൾ, ഇക്കോട്രെയിനിംഗ് ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും ഒരു കൂട്ടം, മൃഗം അവരുടെ നേരെ പാഞ്ഞടുക്കുമ്പോൾ ഭയന്ന് ഓടിപ്പോകുന്നത് കാണാം. ലിംപോപോയിലെ സെലാറ്റി ഗെയിം റിസർവിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് റിപ്പോർട്ട്.
Too much intrusion will take your life in Wilderness. However, wild animals keeps on forgiving us since long.#responsible_tourism specially wildlife tourism should be educational rather recreational.
हांथी के इतना घुसा नही जाता 🙏 watch second video too pic.twitter.com/AOKGZ2BAjB— WildLense® Eco Foundation 🇮🇳 (@WildLense_India) November 30, 2021
സഫാരി ആസൂത്രണം ചെയ്തതനുസരിച്ച് പോകുന്നതിനിടെയാണ് ആനക്കൂട്ടത്തെ ട്രക്ക് കണ്ടത്. ഒരു ആന വാഹനത്തെ ആക്രമിച്ചു, ട്രക്കിലെ ഗൈഡുകൾ ട്രക്കിലുള്ളവരോട് ഓടിപ്പോകാൻ ആംഗ്യം കാണിക്കുന്നത് വിഡിയോയിൽ കാണാം, “പുറത്തുകടക്കുക” എന്ന് ഒരാൾ ആക്രോശിക്കുകയും ചെയ്തു. ചിലർ ഓടുന്നതിനിടയിൽ സാധനങ്ങൾ വരെ ഉപേക്ഷിച്ചു. ആന തുമ്പിക്കൈ കൊണ്ട് വാഹനത്തെ ആക്രമിച്ച് ഒരു വശത്തേക്ക് തള്ളിയിടുകയായിരുന്നു. നവംബർ 30 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 1000 വ്യൂസ് നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Noble giant left them unharmed pic.twitter.com/DAk7yO0LU2
— WildLense® Eco Foundation 🇮🇳 (@WildLense_India) November 30, 2021