ബെംഗളൂരു: കനത്ത മഴയെ ത്തുടർന്ന് ബംഗളൂരു അർബൻ ഡിസി വെള്ളിയാഴ്ച നഗരത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Karnataka Education Department directs District Administrations to decide on declaring holiday to schools due to incessent rains across #Karnataka. @DeccanHerald #Rains #Bengaluru #schools pic.twitter.com/9CTMdNVvgM — Niranjan Kaggere (@nkaggere) November 18, 2021
Read MoreDay: 18 November 2021
കൃത്യമായ സമയത്ത് നടത്തിയ പരിശോധന;3000 കുട്ടികളെ അന്ധതയിൽ നിന്ന് രക്ഷിച്ചു.
ബെംഗളൂരു: 2008-ലാണ് ചെറിയ കുട്ടികളിൽ റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള സൗജന്യ പരിപാടിയായ ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി ആരംഭിച്ചത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും 3,000-ത്തോളം ശിശുക്കളെയാണ് പൂർണ അന്ധതയിൽ നിന്ന് ഈ സംരംഭം രക്ഷിച്ചത്. മാസം തികയാതെ ജനിക്കുന്ന 2 കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞുങ്ങളിൽ അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി കാണപ്പെടാറുണ്ട്. രാജ്യത്ത് 200-ഓളം ആർഒപി വിദഗ്ധർക്ക് മാത്രമേ ഈ അസുഖം ചികില്സിക്കാനാവുള്ളൂ. നാരായണ നേത്രാലയയുടെ നേതൃത്വത്തിൽ കർണാടക ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ്…
Read Moreഭിക്ഷാടകന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് 3000-ത്തിലധികം ജനങ്ങൾ.
ബെംഗളൂരു: സംസ്ഥാനത്തെ ബല്ലാരി ജില്ലയ്ക്ക് സമീപമുള്ള ഹഡഗലി പട്ടണത്തിലെ ഭവനരഹിതനും മാനസിക-സാമൂഹിക വൈകല്യങ്ങളും നേരിട്ടിരുന്ന ബസവയുടെ (45) മരണം പ്രദേശ വാസികളെ കണ്ണീരിലാഴ്ത്തി. ഒരു റോഡ് അപകടത്തിൽ പെട്ടാണ് ഞായറാഴ്ച ബസ്യ മരിച്ചത്. ‘ഹുച്ച’ ബസ്യ (ഭ്രാന്തൻ ബസ്യ) എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തോട് സമീപവാസികൾക്ക് ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് ഞായറാഴ്ച ബസവയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ, അദ്ദേഹത്തോട് അന്തിമ വിടപറയാൻ ആയിരക്കണക്കിന് നിവാസികൾ ടൗൺ സെന്ററിൽ ഒത്തുകൂടിയത്. ബസ്യ സാധാരണയായി ഹൂവിന ഹഡഗലി ബസ് സ്റ്റാൻഡിൽ ആണ് കാണപെടാർ ഉള്ളത്. അദ്ദേഹം…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (18-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 313 റിപ്പോർട്ട് ചെയ്തു. 369 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 369 ആകെ ഡിസ്ചാര്‍ജ് : 2947354 ഇന്നത്തെ കേസുകള്‍ : 313 ആകെ ആക്റ്റീവ് കേസുകള്‍ : 7349 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38165 ആകെ പോസിറ്റീവ് കേസുകള്‍ : 2992897…
Read Moreവരും ദിവസങ്ങളിൽ നഗരത്തിൽ വ്യാപക മഴക്ക് സാധ്യത
ബെംഗളൂരു: അടുത്ത നാല് ദിവസം നഗരത്തിൽ വ്യാപകമായ മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാന തീരദേശ മേഖലയിലും വടക്കൻ മേഖലയിലും ഇന്നും നാളെയുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി നഗരത്തിൽ മഴ പെയ്തതോടെ പാദരായണപുരയിലെ ഐസ് ഫാക്ടറി ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണു. പലയിടങ്ങളിലായി മഴ മൂലം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിസിപി (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ അറിയിച്ചു.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (18-11-2021).
കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.…
Read Moreമെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ നീട്ടിയ സമയക്രമം ഇവിടെ വായിക്കാം
ബെംഗളൂരു: മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം നവംബർ 18 മുതൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ ഓപ്പറേഷൻ സമയം നീട്ടുന്നു, വ്യാഴാഴ്ച മുതൽ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നായി ബിഎംടിസി രാത്രി വൈകിയും മെട്രോ ഫീഡർ സേവനങ്ങൾ നൽകുമെന്ന് പത്രക്കുറിപ്പിൽ ബിഎംടിസി അറിയിച്ചു. യാത്രികരുടെ ആവശ്യം അടിസ്ഥാനമാക്കി ഫീഡർ സർവീസുകൾ കൂടുതൽ അനുവദിക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ അറിയിച്ചു . സമയം നീട്ടുന്ന റൂട്ടുകൾ ഇനിപ്പറയുന്നവയാണ്. തുടക്കം അവസാനിക്കുന്നിടം റൂട്ടിംഗ് പുറപ്പെടൽ സമയം 1 എസ്.വി. മെട്രോ സ്റ്റേഷൻ സെൻട്രൽ സിൽക്ക് ബോർഡ് ഡൂപ്പനഹള്ളി,…
Read Moreകെങ്കേരി-മഗഡി റോഡ് ,അടിപ്പാത നിർമാണം ഉടൻ ആരംഭിക്കും ;ബിബിഎംപി
ബെംഗളൂരു : കെങ്കേരിക്കും മഗഡി മെയിൻ റോഡിനുമിടയിൽ ഉള്ളാള് മെയിൻ റോഡിന് കുറുകെയുള്ള അടിപ്പാതയുടെ പണി ആരംഭിക്കാൻ തയ്യാറെടുത്ത് ബിബിഎംപി. “ഞങ്ങൾ ടെൻഡർ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകി. ബെസ്‌കോം, ബിഡബ്ല്യുഎസ്എസ്ബി തുടങ്ങിയ ഏജൻസികളോടും പ്രദേശം പരിശോധിച്ച് അവയുടെ യൂട്ടിലിറ്റികൾ മാറ്റാൻ ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ”ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദീഷ് ജെ.ആർ പറഞ്ഞു. 323-മീറ്റർ നാലുവരിപ്പാത അണ്ടർപാസ് ഉള്ളാൽ ജംഗ്ഷനിൽ സിഗ്നൽ രഹിത സഞ്ചാരം സുഗമമാക്കുകയും പ്രദേശത്തെ ഗതാഗത സാന്ദ്രത കുറയ്ക്കുകയും ചെയ്യും,കൂടാതെ 60 സെന്റിമീറ്റർ വീതി നടപ്പാതയും ഉണ്ടായിരിക്കും.. ബിബിഎംപി ഉദ്യോഗസ്ഥർ…
Read Moreകർചീഫ് പളനിക്ക് നേരെ പോലീസ് വെടിയുതിർത്തു
ബെംഗളൂരു : ചൊവ്വാഴ്ച രാത്രി അശോക്‌നഗർ സെമിത്തേരിയിൽ വെച്ച് കൊലക്കേസ് പ്രതിയും റൗഡിയുമായ പളനി എന്ന കർച്ചീഫ് പളനിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താനായി പോലീസ് വെടിയുതിർത്തു. മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 22-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പളനി, അടുത്തിടെ നവംബർ 10-ന് ബെല്ലന്തൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുന്നകുമാറിനെ (35) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയാണ്. ഇയാളുടെ നേതൃത്വത്തിൽ നാല് അക്രമികൾ മുന്നകുമാറിനെ കുത്തികൊല്ലപ്പെടുത്തിയത്. പളനി നേരത്തെ രണ്ട് തവണ പോലീസിനെ ആക്രമിച്ചിരുന്നു.…
Read Moreമെട്രോ ട്രെയിനുകളിൽ വനിതാ ഗാർഡുകളുടെ സേവനം ഉടൻ പുനഃസ്ഥാപിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ ട്രെയിനുകൾ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന പ്രവർത്തന സമയത്തിലേക്ക് മടങ്ങാൻ ഏറെക്കുറെ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ, 10ന് മുകളിൽ ഓടുന്ന എല്ലാ ട്രെയിനുകളുടെയും ലേഡീസ് കോച്ചിൽ നൽകിയിരുന്ന വനിതാ ഗാർഡിനെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുനഃസ്ഥാപിക്കാൻ സാധ്യത. വൈകുന്നേരവും രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട സുരക്ഷ നൽകുന്നതിനായി 2019 ഡിസംബറിൽ ആരംഭിച്ച നീക്കം പകർച്ചവ്യാധിയെത്തുടർന്ന് ട്രെയിനുകളിൽ നിന്ന് പിൻവലിച്ചിരുന്നു. ആദ്യത്തെ കോവിഡ് തരംഗത്തിന് ശേഷം 2020 സെപ്റ്റംബർ 7 ന് മെട്രോ ആദ്യം പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം…
Read More