ആർടിപിസിആറിൽ ഇളവ് നൽകാതെ കർണാടക; മുതലെടുത്ത് സ്വകാര്യ ബസുകൾ

ബെംഗളൂരു : വാക്സീൻ എടുത്താൽ പോലും ആർടിപിസിആർ വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന മുതലെടുക്കുകയാണ് കേരളത്തിൽ നിന്ന് ദീർഘ ദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ.

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരാണ് ഇവരുടെ ഇരകൾ.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് അറിയുമ്പോൾ യാത്രക്കാരിൽ നിന്ന് 300 മുതൽ 500 രൂപ വരെ അധികമായി ഇവർ ഈടാക്കുന്നു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ബെംഗളൂരുവിലേക്കു ദിവസേന സർവീസ് നടത്തുന്ന ചില ബസുകളിലാണ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ചൂഷണം ചെയ്യുന്നത്.

സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അതിർത്തിയിലെ ചെക്പോസ്റ്റിൽ പണം കൊടുത്താൽ കടത്തിവിടുമെന്ന് ബസ് ജീവനക്കാർ പറയുന്നു .

ചെക്പോസ്റ്റിൽ കൊടുക്കാനുള്ള പണം എന്നു പറഞ്ഞാണ് യാത്രക്കാരിൽ നിന്ന് അധികം തുക ഈടാക്കുന്നത്. എന്നാൽ , ചെക്പോസ്റ്റിൽ വാങ്ങുന്നതായാലും ബസുടമകൾ എടുക്കുന്നതായാലും അധിക തുക നിയമവിരുദ്ധമാണെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts