ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള സർക്കാർ അധ്യാപകരുടെയും ലക്ചറർമാരുടെയും ദീർഘകാല ആവശ്യങ്ങൾ 21 ദിവസത്തിനകം നിറവേറ്റാൻ അധ്യാപകർ സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെഎസ്ജിഇഎ) അറിയിച്ചു. അയ്യായിരത്തോളം സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തതോടെ ഞായറാഴ്ച നടന്ന യോഗത്തിൽ 20 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ സർക്കാർ സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ബഹിഷ്കരിക്കാൻ ഐകകണ്ഠേന തീരുമാനിച്ചതായി കെഎസ്ജിഇഎ അറിയിച്ചു.
Read MoreDay: 8 November 2021
നഗരത്തിൽ ഭക്ഷണവില വർധിക്കുന്നു.
ബെംഗളൂരു: വാണിജ്യ എൽപിജിയുടെ തുടർച്ചയായ വിലവർദ്ധന മുൻനിർത്തി നഗരത്തിലെ ഹോട്ടലുകൾ ഭക്ഷ്യവില 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ തിങ്കളാഴ്ച മുതൽ ബെംഗളൂരുവുകാർക്ക് ലഘുഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. 2019-ലാണ് അവസാനമായി വിലവർദ്ധനവ് ഉണ്ടായത് എന്നാൽ അതിന് ശേഷം ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർധിച്ചിട്ടുണ്ട് . കൂടാതെ വൈദ്യുതി, കെട്ടിട വാടക, ശമ്പളം തുടങ്ങിയ മറ്റ് ഇൻപുട്ട് ചെലവുകളും ഏകദേശം 15 ശതമാനം വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ…
Read Moreകസ്തൂരി നഗറിലെ തകരാറിലായ അടിപ്പാത വെള്ളക്കെട്ടിലായി.
ബെംഗളൂരു: ടിൻ ഫാക്ടറി വഴി ഓൾഡ് മദ്രാസ് റോഡിലേക്ക് പോകുന്ന കസ്തൂരി നഗർ, വിജിനപുര നിവാസികൾ കഴിഞ്ഞ എട്ട് മാസമായി പ്രദേശത്തെ അടിപ്പാത അടച്ചതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു. അടിപ്പാതയിലെ കനത്ത വെള്ളക്കെട്ടും അത് ശാശ്വതമായി വൃത്തിയാക്കാൻ ബിബിഎംപിയുടെ ആവർത്തിച്ചുള്ള ഫലശൂന്യമായ ശ്രമങ്ങളും ആണ് ഇതിന് കാരണം . ഉയർന്ന തലത്തിൽ നിർമ്മിച്ച അണ്ടർപാസിന്റെ രൂപകൽപ്പനയിലെ പിഴവാണ് പ്രേശ്നത്തിനു വഴി ഒരുക്കിയത്, വെള്ളം ഒഴുകുന്നതിന് പകരം അവിടെ വെള്ളം കെട്ടിനിൽക്കയാണ് ചെയ്യുന്നത് . ഇതിന്റെ തെറ്റായ രൂപകൽപ്പനകൊണ്ട് എഫ്സിഐ ഗോഡൗൺ സബ്വേ മിക്ക സമയത്തും…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 283 റിപ്പോർട്ട് ചെയ്തു. 290 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 290 ആകെ ഡിസ്ചാര്‍ജ് : 2944099 ഇന്നത്തെ കേസുകള്‍ : 283 ആകെ ആക്റ്റീവ് കേസുകള്‍ : 7989 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38118 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreനഗരത്തിലെ 25 തടാകങ്ങൾ ജനുവരിയോടെ വികസിപ്പിക്കും : മുഖ്യമന്ത്രി
ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ 128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read More5 ഗ്രനേടുകൾ കണ്ടെടുത്തു.
മംഗളൂരു: 40 വർഷമെങ്കിലും പഴക്കമുള്ള അഞ്ച് ഗ്രനേഡുകൾ കണ്ടെടുത്തു. വിമുക്തഭടൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ആണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിൽ നിന്നും ഗ്രനേടുകൾ കണ്ടെടുത്തത്.. താലൂക്കിലെ ഇലന്തില ഗ്രാമത്തിലെ തന്റെ വീടിന് സമീപം “അജ്ഞാതരായ ചിലർ” കുറച്ച് ഗ്രനേഡുകൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് എക്സ്സർവീസ്മാൻ ജയകുമാർ പൂജാരിയാണ് പോലീസ്സ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. നാല് ഗ്രനേഡുകൾ ചിന്നിച്ചിതറിയ നിലയിലും അഞ്ചാമത്തേത് മഞ്ഞ പ്ലാസ്റ്റിക് കവറിലുമാണ് കണ്ടെത്തിയത്. പോലീസുകാരെ വിളിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഗ്രനേടുകൾ തന്റെ പരിസരത്ത് സുരക്ഷിതമായ സ്ഥലത്ത്…
Read Moreഇന്ധന വില: കർണാടക ആർടിസിക്ക് പ്രതിദിന ലാഭം 90 ലക്ഷം
ബെംഗളൂരു: ഡീസൽ വില ലിറ്ററിന് 104.50 രൂപയിൽ നിന്ന് 85 രൂപയായി താഴ്ന്നതോടെ കർണാടക ആർടിസി ലാഭിക്കുന്നത് പ്രതിദിനം 90 ലക്ഷം. നഗരസർവീസ് നടത്തുന്ന ബിഎംടിസിക്ക് ആവട്ടെ പ്രതിദിനം 38 ലക്ഷം രൂപ ലാഭിക്കാനാകും. ഫ്ളീറ്റ് ഓപ്പറേറ്റർമാർ ആയതിനാൽ പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 81 രൂപയ്ക്കാണ് കർണാടക ആർ ടിസിക്ക് നൽകുന്നത് ഇന്ധന വില കുതിച്ചുയർന്നത് ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു ഇപ്പോൾ വന്നിരിക്കുന്ന വിലകുറവ്വ് കർണാടക ആർടിസിക്ക് ആശ്വാസമേകുന്ന ഒന്നാണ്.
Read Moreഓട്ടോ നിരക്ക് വർധിച്ചു ; പുതുക്കിയ നിരക്ക് ഡിസംബർ മുതൽ പ്രാബല്യത്തിൽ
ബെംഗളൂരു : ഓട്ടോയിൽ കയറുമ്പോൾ യാത്രക്കാർ ചുരുങ്ങിയത് ഇനി 30 രൂപ നൽകേണ്ടിവരും. നവംബർ 8 തിങ്കളാഴ്ച പുറപ്പെടുവിച്ച ഏറ്റവും പുതിയ ആർടിഒ ഉത്തരവ് പ്രകാരം, ഏറ്റവും കുറഞ്ഞ ഓട്ടോ റിക്ഷാ നിരക്ക് (ആദ്യത്തെ 2 കിലോമീറ്ററിന്) 5 രൂപ വർധിപ്പിച്ചു, അതായത് 25 രൂപയിൽ നിന്ന് 30 രൂപയായി, ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. തുടർന്നുള്ള ഓരോ കിലോമീറ്ററിന്റെയും നിരക്ക് 13 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തി.2013 ഡിസംബറിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർന്നു…
Read Moreഹോട്ടലുകള്‍ക്ക് 50 ശതമാനം വസ്തു നികുതിയിളവ് നൽകി സംസ്ഥാന സര്‍ക്കാര്‍
ബെംഗളൂരു: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ ഏറെ ബാധിക്കപ്പെട്ട ഹോട്ടല്‍ – റിസോര്‍ട്ട് വ്യവസായങ്ങള്‍ക്ക് ആശ്വാസം,വസ്തു നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം ഇളവ് നല്കി.ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവ് പ്രകാരം 2021-2022 സാമ്പത്തിക വര്‍ഷത്തേക്കാണ് 50 ശതമാനം നികുതിയില്‍ ഇളവ് സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, റസ്റ്റോറന്റ്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവായ്ക്ക് നല്‍കിയിരിക്കുന്നത്. കര്‍ണാടക ടൂറിസം ട്രേഡ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ് ബാധകമാകുക.എന്നാൽ, അതേ സമയം ബെംഗളൂരു കോര്പ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.
Read More