സബ് ഇൻസ്‌പെക്ടറെ 1 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി

ബെംഗളൂരു: തുമകുരു നഗരത്തിലെ നിവാസികൾ റോഡുകളിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഭാഗികമായി യൂണിഫോമിലായിരുന്ന പോലീസ് സബ് ഇൻസ്‌പെക്ടറെ പിന്തുടർന്ന് പിടികൂടുന്ന വിചിത്രമായ കാഴ്ചയ്ക്ക് സാക്ഷിയായി. കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്ന സബ് ഇൻസ്‌പെക്ടർ സോമശേഖറിനെയാണ് ബുധനാഴ്ച ഒരു കിലോമീറ്ററോളം പിന്തുടർന്ന് പൊതുജനങ്ങളുടെ സഹായത്തോടെ പിടികൂടിയത്. നയാസ് അഹമ്മദ് എന്ന കോൺസ്റ്റബിളിനൊപ്പമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തുമകൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഗുബ്ബിൻ താലൂക്കിലെ ചന്ദ്രശേഖർ പോര പോലീസ് സ്റ്റേഷനിൽ അടുത്തിടെ ഒരു കുടുംബ വ്യവഹാര കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു , അതിനോടനുബന്ധിച് ചന്ദ്രണ്ണ എന്ന ആളുടെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ വാഹനം വിട്ടുനൽകാൻ കോൺസ്റ്റബിൾ നയാസ് അഹമ്മദിനോട് 28,000 രൂപ കൈക്കൂലി വാങ്ങാൻ സോമശേഖർ ഉത്തരവിട്ടു. ചന്ദ്രണ്ണ ഉടൻ തന്നെ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയും , അവർ പ്രതിയെ പിടിക്കാൻ കെണി ഒരുക്കുകയുമായിരുന്നു.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

ബുധനാഴ്ച ചന്ദ്രണ്ണ, നയാസ് അഹമ്മദ് എന്ന കോൺസ്റ്റബിളിന് 12,000 രൂപ നൽകിയ നേരം തന്നെ അഴിമതി വിരുദ്ധ ബ്യൂറോ ഇൻസ്പെക്ടർ വിജയലക്ഷ്മിയും സംഘവും കോൺസ്റ്റബിളിനെ കൈയോടെ പിടികൂടി. കൈക്കൂലി വാങ്ങാൻ സബ് ഇൻസ്പെക്ടർ നിർദേശം നൽകിയിരുന്നതായും കോൺസ്റ്റബിൾ സമ്മതിച്ചു.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

കസ്റ്റഡിയിലുള്ള കോൺസ്റ്റബിളുമായി അഴിമതി വിരുദ്ധ ബ്യൂറോ ടീം പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ കാര്യം മനസിലാക്കിയ സബ് ഇൻസ്പെക്ടർ ഉടൻ തന്നെ തന്റെ യൂണിഫോം ഷർട്ട് ഒരു ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ് ഓഫീസിന് പുറത്തേക്ക് ഇറങ്ങി ഓടി. അന്വേഷണസംഘം കാൽനടയായി പിന്തുടർന്ന് പോലീസ് സ്റ്റേഷന് സമീപത്തെ തെരുവിൽ വെച്ച് സോമശേഖറിനെ പിടികൂടുകയും ചെയ്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts